Image

മനം കുളിര്‍പ്പിക്കും 'മഹേഷും മാരുതിയും'

ആശാ പണിക്കർ Published on 14 March, 2023
 മനം കുളിര്‍പ്പിക്കും 'മഹേഷും മാരുതിയും'


പഴയ കാറുകളോട്‌ ഭ്രമമുളള നിരവധി ആളുകളുണ്ട്‌. ചിലര്‍ ആ ഇഷ്‌ടത്തെ മികച്ച രീതിയില്‍ ഒരു ബിസിനസാക്കി
മാറ്റി അതില്‍ വിജയം നേടുകയും ചെയ്യാറുണ്ട്‌. സേതു തിരക്കഥയും സംവിധാനവും നിര്‍വഹിച്ച  'മഹേഷുംമാരുതിയും' എന്ന ചിത്രം ഒരു ഫീല്‍ ഗുഡ്‌ മുവീയാണ്‌. ഒരു കാറും രണ്ടു പേരും തമ്മിലുള്ളബന്ധമാണ്‌ കഥയിലൂടെ പറയുന്നത്‌.
1984 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ മാരുതി 800 മോഡല്‍ കാറാണ്‌ കഥയുടെ കേന്ദ്ര ബിന്ദു. യുവവ്യവസായി ആയ മഹേഷിനെ (ആസിഫ്‌ അലി) ആദരിക്കുന്ന ചടങ്ങോടെ കഥ ആരംഭിക്കുന്നു. മഹേഷിന്റെ
അതിജീവനത്തിന്റെയും വിജയത്തിന്റെയും കഥയാണ്‌ പിന്നീട്‌ പ്രേക്ഷകര്‍ക്കു മുന്നില്‍ ദൃശ്യമാകുന്നത്‌. ഒരു
നാട്ടിന്‍പുറത്താണ്‌ കഥ തുടങ്ങുന്നത്‌. അവിടെ മഹേഷും ഗൗരിയും(മംമ്‌ത മോഹന്‍ദാസ്‌) സ്‌കൂള്‍വിദ്യാര്‍ത്ഥികളാണ്‌. ആ നാട്ടില്‍ ഗൗരിയുടെ വീട്ടില്‍ മാത്രമേ കാറുള്ളൂ. എല്ലാ ദിവസവും കാറില്‍സ്‌കൂള്‍ വന്നിറങ്ങുന്ന ഗൗരിയോട്‌ എല്ലാ കുട്ടികള്‍ക്കും ആരാധനയായിരുന്നു. മഹേഷിനും. ഗൗരിയുടെ
മാരുതി കാര്‍ മഹേഷിന്‌ വളരെ ഇഷ്‌ടപ്പെട്ടു. ഇഷ്‌ടം കൂടി വന്ന്‌ ഒരു ദിവസം അവന്‍ ആ കാറില്‍ ഒന്നു
തൊട്ടു നോക്കി. എന്നാല്‍ ഗൗരിയുടെ കാര്‍ ഡ്രൈവര്‍ക്ക്‌ അതിഷ്‌ടമായില്ല. അയാള്‍ അവനെ ശകാരിച്ചു.
മഹേഷിനത്‌ വലിയ വിഷമമായി. അതോടെ എങ്ങനെയെങ്കിലും തനിക്കും ഒരു കാര്‍ സ്വന്തമാക്കണമെന്ന്‌ മഹേഷ്‌
ഉള്ളില്‍ അതിയായി ആഗ്രഹിച്ചു.
അങ്ങനെയിരിക്കെയാണ്‌ ഒരു ദിവസം മഹേഷിന്റെ അച്ഛന്‍ പദ്‌മനാഭന്‍ ഡല്‍ഹിയില്‍ നിന്നും നാട്ടിലെത്തുന്നത്‌. അദ്ദേഹം
ഒരു കാറുമായാണ്‌ വന്നത്‌. എല്ലാ വീട്ടിലും ചെലവു ചുരുക്കിയൊരു കാര്‍ എന്ന അന്നത്തെ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധിയുടെ പദ്ധതിയിലെ ആദ്യത്തെ കാറാണ്‌. അതിന്റെ താക്കോല്‍ ദാനം പദ്‌മനാഭന്‌ നിര്‍വഹിച്ചതാകട്ടെ, പ്രധാമന്ത്രി ഇന്ദിരാഗാന്ധിയും. അങ്ങനെ ഇന്ദിരാഗാന്ധിയെ അടുത്തു കണ്ട ആള്‍ എന്ന നിലയിലും പ്രധാനമന്ത്രിയുടെ കൈയ്യില്‍ നിന്നും താക്കോല്‍ വാങ്ങിയ ആള്‍ എന്ന നിലയിലും മഹേഷിന്റെ അച്ഛന്‌
നാട്ടില്‍ ഒരു സ്വീകാര്യത ലഭിച്ചു. സ്വന്തം കാറില്‍ സ്‌കൂളില്‍ എത്താന്‍ തുടങ്ങിയതോടെ മഹേഷിനും കുറച്ചൊക്കെ
അഭിമാനമായി.
ജീവിതം ഒരു വിധം സുഖകരമായി പോകുമ്പോഴാണ്‌ പദ്‌മനാഭന്റെ യാദൃശ്ചിക മരണം. അച്ഛന്റെവേര്‍പാട്‌ മഹേഷിനെ അടി മുടി ഉലയ്‌ക്കുന്നു. അച്ഛന്‍ പോയതോടെ എല്ലാ അര്‍ത്ഥത്തിലും മഹേഷിന്റെജീവിതത്തിന്റെ താളം തെറ്റുകയാണ്‌. സാമ്പത്തിക പിരിമുറുക്കങ്ങളും ക്രമേണ നേരിടേണ്ടി വരികയാണ്‌.
കളിക്കൂട്ടുകാരിയായ ഗൗരിയും ഇതിനിടയില്‍ ദൂരെയേതോ നാട്ടിലേക്ക്‌ സ്ഥലം മാറി പോകുന്നു.ഒടുവില്‍ മഹേഷും അമ്മയും അച്ഛന്‍ കൊണ്ടു വന്ന പഴയ കാറും മാത്രം ബാക്കിയാകുന്നു.
പഴയ മോഡല്‍ കാറുകള്‍ ഇഷ്‌ടപ്പെടുന്ന ഒരുപാട്‌ പേര്‍ ആ കാര്‍ വന്നു കണ്ടെങ്കിലും മഹേഷ്‌ അതാര്‍ക്കും
വില്‍ക്കാതെ കാത്തു സൂക്ഷിക്കുകയാണ്‌. ഇതിനിടയില്‍ ചില കേസുകളിലേക്കും മഹേഷ്‌ചെന്നു പെടുന്നു. കേസും

സാമ്പത്തിക ബാധ്യതകളും എല്ലാം ചേര്‍ന്നു തകര്‍ന്നു നില്‍ക്കുന്ന അവസരം മുതലെടുത്ത്‌ ച ിലര്‍ മഹേഷിന്റെ കാര്‍
വാങ്ങാനെത്തുന്നു. ഈ സമയത്തു തന്നെയാണ്‌ പഴയ കൂട്ടുകാരി ഗൗരി വീണ്ടും മഹേഷിന്റെ ജീവിതത്തിലേക്ക്‌
എത്തുന്നത്‌. ഗൗരിയുടെ അപ്രതീക്ഷിതമായ ഈ തിരിച്ചു വരവ്‌ മഹേഷിന്‌ ഏറെ സന്തോഷം നല്‍കുന്നുണ്ടെങ്കിലും
കാര്‍ വില്‍ക്കാതെ ഗത്യന്തരമില്ലെന്ന അവസ്ഥയില്‍ എത്തുകയാണ്‌. തന്‍ഖെ കാമുകി വേണോ, കാര്‍ വേണോ എന്നആശയക്കുഴപ്പത്തില്‍ പെടുകയാണ്‌ മഹേഷ്‌. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില സംഭവ വികാസങ്ങളാണ്‌ മഹേഷുംമാരുതിയും ചിത്രത്തില്‍ പറയുന്നത്‌.
ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം മംമ്‌തയും ആസിഫ്‌ അലിയും ഒരുമിക്കുന്ന ചിത്രമാണിത്‌.
നാട്ടിന്‍പുറത്തെ പാവം പയ്യന്റെ ഭാവങ്ങള്‍ സ്വാഭാവികതയോടെ അവതരിപ്പിക്കാന്‍ ആസിഫിന്‌ കഴിഞ്ഞു. അഭിനേതാവ്‌
എന്ന നിലയില്‍ ഓരോ ചിത്രത്തിലും തന്റെ പ്രതിഭയെ മിനുക്കിയെടുക്കാന്‍ ആസിഫിന്‌ കഴിയുന്നുണ്ട്‌.
ഗൗരി എന്ന കഥാപാത്രം മംമ്‌തയുടെ കൈകളില്‍ ഭദ്രമായിരുന്നു. പത്മനാഭനായി മണിയന്‍ പിള്ളരാജുവുംഗൗരിയുടെ അച്ഛനായി ജയകൃഷ്‌ണനും മികച്ച അഭിനയം കാഴ്‌ച വച്ചു. വിജയ്‌ ബാബു, ചന്തുനാഥ്‌, വരുണ്‍ധാര, കുഞ്ചന്‍, ഇടവേള ബാബു, ശിവപ്രസാദ്‌, റോണി രാജ്‌ എന്നിവരാണ്‌ മറ്റു താരങ്ങള്‍.
കുടുംബ പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഒരു ഫീല്‍ ഗുഡ്‌മുവീയാണ്‌ മഹേഷും മാരുതിയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക