StateFarm

ധനുഷും ഐശ്വര്യയും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു

Published on 14 March, 2023
ധനുഷും ഐശ്വര്യയും  വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തു

ചെന്നൈ: നടന്‍ ധനുഷും ഭാര്യ ഐശ്വര്യയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ട് ഏറെ നാളായി.

എന്നിരുന്നാലും, ഇരുവരും ഇതുവരെ ഔദ്യോഗികമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും, നിയമനടപടികളിലേക്ക് കടന്നിട്ടില്ലെന്നും ആയിരുന്നു ഇതുവരെയുള്ള വിവരം. എന്നാല്‍ ധനുഷില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഐശ്വര്യ രജനീകാന്ത് ചെന്നൈയിലെ സിവില്‍ കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തുവെന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത.

ഒരു വര്‍ഷത്തിലേറെയായി ഭാര്യ ഐശ്വര്യയുമായി അകന്നു കഴിയുകയാണ് ധനുഷ്. വേര്‍പിരിയുകയാണെന്ന് ഇരുവരും നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വേര്‍പിരിയാനുള്ള നിയമനടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു കുടുംബ വൃത്തങ്ങള്‍ അന്ന് പറഞ്ഞത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക