Image

ആര്‍.ആര്‍.ആറിന്‍റെ രണ്ടാം ഭാഗം: വെളിപ്പെടുത്തലുമായി രാജമൗലി

Published on 14 March, 2023
ആര്‍.ആര്‍.ആറിന്‍റെ രണ്ടാം ഭാഗം: വെളിപ്പെടുത്തലുമായി  രാജമൗലി

14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ഓസ്‌കര്‍ തിളക്കമെത്തിച്ച ചിത്രമാണ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് 2022 ല്‍ പുറത്തിറങ്ങിയ ആര്‍.ആര്‍.ആര്‍.

ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മികച്ച ഒറിജിനല്‍ ഗാനമായാണ് നാട്ടു നാട്ടു തെരഞ്ഞെടുത്തത്. അംഗീകാരത്തിന് പിന്നാലെ ആര്‍.ആര്‍.ആറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്.

ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ രാജമൗലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുരസ്‌കാരത്തിന് പിന്നാലെ ആര്‍.ആര്‍.ആര്‍ 2ന്റെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റിങ് ജോലികള്‍ വേഗത്തിലാക്കിയതായി രാജമൗലി പറഞ്ഞു. അവാര്‍ഡ് ലഭിച്ച ശേഷം നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍ (രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുകയും ചെയ്തു.

1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക