Image

പുതിയ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കി ആസിഫ് അലി; വില ഒരു കോടിയിലേറെ

Published on 14 March, 2023
 പുതിയ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കി ആസിഫ് അലി; വില ഒരു കോടിയിലേറെ

ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ സ്വന്തമാക്കി ആസിഫ് അലി. ബിഎംഡബ്ല്യുവിന്റെ 7 സിരീസിലെ ടോപ്പ് മോഡല്‍ ആയ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്‌പോര്‍ട്ട് എന്ന മോഡല്‍ ആണ് ആസിഫ് വാങ്ങിയിരിക്കുന്നത്. ഈ കാറിന്റെ ടോപ്പ് മോഡലിന്റെ വില 1.35 കോടിയാണ്. 

2993 സിസി ഉള്ള ബിഎംഡബ്ല്യുവിന്റെ ട്വിന്‍ പവര്‍ ടര്‍ബോ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കാറിന്. 8 സ്പീഡ് സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനത്തിന് 17 കിലോമീറ്റര്‍ ആണ് കമ്പനി വാ?ഗ്ദാനം നല്‍കുന്ന മൈലേജ്. ക്രൂസ് കണ്‍ട്രോള്‍ വിത്ത് ബ്രേക്കിം?ഗ് ഫങ്ഷന്‍, സെര്‍വട്രോണിക് സ്റ്റീയറിം?ഗ് അസിസ്റ്റ് തുടങ്ങി നിരവധി സൗകര്യങ്ങളോടും സന്നാഹങ്ങളോടെയും ബിഎംഡബ്ല്യു പുറത്തിറക്കിയിരിക്കുന്ന കാറാണ് ഇത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക