Image

പത്താം വര്‍ഷത്തിന്റെ പകിട്ടില്‍ മഴവില്‍ സംഗീതം

Published on 14 March, 2023
 പത്താം വര്‍ഷത്തിന്റെ പകിട്ടില്‍ മഴവില്‍ സംഗീതം

 

ബോണ്‍മൗത്ത്: ബോണ്‍മൗത്തിനെ സംഗീതമഴയില്‍ കുളിരണിയിക്കാന്‍ മഴവില്‍ സംഗീതം വീണ്ടുമെത്തുന്നു. പത്താം വാര്‍ഷികത്തിന്റെ പകിട്ടുമായി ജൂണ്‍ 10-നാണ് ഇത്തവണത്തെ പരിപാടികള്‍.

യുകെയിലെ സംഗീതപ്രേമികള്‍ക്ക് അവസരമൊരുക്കാനായി 2012-ലാണ് മഴവില്‍ സംഗീതത്തിന്റെ തുടക്കം. കുറഞ്ഞകാലംകൊണ്ട് പരിപാടി മലയാളി സമൂഹത്തിന്റെ ഭാഗമായി. യുകെയിലെ നൂറുകണക്കിനു പാട്ടുകാരില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളാണ് പരിപാടിയില്‍ നാദ വിസ്മയം തീര്‍ക്കുക.


കോവിഡ് മുടക്കിയ രണ്ടുവര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മലയാള സമൂഹം മഴവില്‍ സംഗീതത്തിന്റെ ഈണത്തിലേക്ക് തിരിച്ചെത്തുന്നത്. അനുഗ്രഹീത കലാകാരന്മാരായ അനീഷ് ജോര്‍ജും ഭാര്യ ടെസുമാണ് പരിപാടിയുടെ ആശയത്തിനും ആവിഷ്‌കാരത്തിനും പിന്നില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക