Image

ജോമോന്‍ തോമസിന് ഫോക്കസ് യാത്രയയപ്പു നല്‍കി

Published on 14 March, 2023
 ജോമോന്‍ തോമസിന് ഫോക്കസ് യാത്രയയപ്പു നല്‍കി
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു യൂ കെ യിലേക്ക് പോകുന്ന ആലപ്പുഴ വെളിയനാട് സ്വദേശി കെ. ഇ. ഓ കണ്‍സള്‍ട്ടന്‍സിയിലെ ഡ്രാഫ്റ്റ്‌സ്മാനും ഫോക്കസ് കുവൈറ്റ് യൂണിറ്റ് രണ്ടിലെ സജീവംഗവുമായ ജോമോന്‍ തോമസിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നല്‍കി. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, വൈസ് പ്രസിഡന്റ് റെജി കുമാര്‍, യൂണിറ്റ് കണ്‍വീനര്‍ മോനച്ചന്‍ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ഫോക്കസിന്റെ ഉപഹാരം സലിം രാജില്‍ നിന്നും ജോമോനും ഭാര്യ സ്മിത ചെറിയാനും ചേര്‍ന്നു ഏറ്റുവാങ്ങി. ജോമോന്‍ മറുപടി പ്രസംഗം നടത്തി. സലിം കോട്ടയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക