Image

ഫോക്കസ് കുവൈറ്റ് യൂണിറ്റ് എട്ടിന് പുതു നേതൃത്വം

Published on 14 March, 2023
 ഫോക്കസ് കുവൈറ്റ് യൂണിറ്റ് എട്ടിന് പുതു നേതൃത്വം
കുവൈറ്റ് സിറ്റി : ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ് ) കുവൈറ്റ് യൂണിറ്റ് എട്ടിന്റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം സാജന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടി. രാജീവ് സ്വാഗതവും, സജിമോന്‍ അനുശോചന സന്ദേശം നല്‍കി. നിബു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റെജികുമാര്‍ , ജനറല്‍ സെക്രടറി ഡാനിയേല്‍ തോമസ്, എക്‌സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ്, ഓഡിറ്റര്‍ രാജീവ് സി.ആര്‍, ദേവസ്യ ആന്റണി, റോബി മാത്യൂ എന്നിവര്‍ സംസാരിച്ചു . പുതിയ വര്‍ഷത്തെ ഭാരവാഹികളായി സാജന്‍ ഫിലിപ്പ് (കേന്ദ്ര എക്‌സിക്യൂട്ടീവ് ), ഗിരീഷ് (കണ്‍വീനര്‍) തോമസ് പി. മാത്യൂ(ജോ: കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കണ്‍വീനര്‍ നന്ദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക