Image

കെഎച്ച്എയുടെ ഫാമിലി പിക്‌നിക് മാര്‍ച്ച് 18 ന്

Published on 14 March, 2023
 കെഎച്ച്എയുടെ ഫാമിലി പിക്‌നിക് മാര്‍ച്ച് 18 ന്

 


ഫീനിക്‌സ് : കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ (കെഎച്ച്എ) ഈ വര്‍ഷത്തെ ഫാമിലി പിക്‌നിക് ശനിയാഴ്ച മാര്‍ച്ച് 18 നു നടക്കും. ടെമ്പേ നഗരത്തിലുള്ള കിവാനീസ് പാര്‍ക്കില്‍ വച്ച് വൈകുന്നേരം മൂന്നുമണി മുതലാണ് പിക്നിക് നടത്തപ്പെടുന്നത്.

മത്സരങ്ങള്‍, വിവിധ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, ഒരുപോലെ ആസ്വദിക്കാനുതകുന്ന രീതിയിലാണ് പരിപാടികള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന്
എന്റര്‍റ്റൈന്‍മെന്റ് കണ്‍വീനര്‍മാരായ കാര്‍ത്തിക ലക്ഷ്മി, നീതു കിരണ്‍, ശാന്ത ഹരിഹരന്‍ എന്നിവര്‍ അറിയിച്ചു.

കേരളത്തിന്റെ തനതായ മധുരപദാര്‍ത്ഥങ്ങളുടെ പാചക മത്സരം, കുട്ടികളിലെ പാചക കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്വീറ്റ് ആന്‍ഡ് സാവൊറി പാചക മത്സരം എന്നിവ പിക്‌നിക്കിനു കൂടുതല്‍ ചാരുത നല്‍കും. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് സമ്മാനവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.


കുസൃതി ചോദ്യങ്ങളും സമ്മാനങ്ങളുമായി പിക്നിക്കിനുടനീളം എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ടുളള പല പുതിയ പരിപാടികളും എന്റര്‍ടൈന്‍മെന്റ് ടീം ഈ വര്‍ഷം ഒരുക്കിയിട്ടുണ്ട്. .

പിക്നിക്കിനോടനുബന്ധിച്ച് എല്ലാ വിഭവങ്ങളോടും കൂടിയ ഒരു നാടന്‍ തട്ടുകട പ്രവര്‍ത്തിക്കുന്നതായിരിക്കുമെന്ന് ഫുഡ് കമ്മിറ്റിക്കുവേണ്ടി ശ്രീകുമാര്‍ കൈതവന, കൃഷ്ണ കുമാര്‍, സുരേഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു. ആരിസോണയിലെ പ്രവാസികള്‍ക്ക് ഒരുമിച്ചുകൂടാനും പരസ്പര
ബന്ധങ്ങള്‍ പുതുക്കാനുമുള്ള ഈ സുവര്‍ണാവസരം എല്ലാവരും വിനയോഗിക്കണമെന്ന് പരിപാടിയുടെ സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 602-888-3853
മനു നായര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക