StateFarm

സഗീര്‍ തൃക്കരിപ്പൂര്‍ ഹൃദയങ്ങളിലേക്ക് വെളിച്ചം പകര്‍ന്ന വ്യക്തിത്വം

Published on 14 March, 2023
 സഗീര്‍ തൃക്കരിപ്പൂര്‍ ഹൃദയങ്ങളിലേക്ക് വെളിച്ചം പകര്‍ന്ന വ്യക്തിത്വം


കുവൈറ്റ് സിറ്റി : ഇരുട്ട് നിറഞ്ഞ ജീവിതങ്ങള്‍ക്ക് വെളിച്ചം പകര്‍ന്നു നല്‍കിയ കരുണ നിറഞ്ഞ ഹൃദയമായിരുന്നു സഗീര്‍ തൃക്കരിപ്പൂര്‍ എന്ന് അദ്ദേഹത്തിന്റെ വിയോഗ വാര്‍ഷികത്തില്‍ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സെമിനാറില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. ഖൈത്താന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ സംഘടിപ്പിച്ച രണ്ടാം സഗീര്‍ അനുസ്മരണ സമ്മേളനവും സ്മരണിക പ്രകാശനവും ഹ്രസ്വ സന്ദര്‍ശനാര്‍ത്വം കുവൈറ്റിലെത്തിയ ഫാ. ഡേവിഡ് ചിറമല്‍ ഉല്‍ഘാടനം ചെയ്തു. കര്‍മ്മ നിരതമായ മനസുകളാണ് മറ്റുള്ളവരുടെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നതെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെകെഎംഎ മുന്‍ കേന്ദ്ര ചെയര്‍മാന്‍ എന്‍. എ. മുനീര്‍ സാഹിബ് അതിഥികളെ സദസിന് പരിചയപ്പെടുത്തി. ബാബുജി ബത്തേരി സഗീര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സഗീര്‍ സാഹിബ് സ്മരണിക കുവൈറ്റ് ജഹ്റ ട്രാഫിക് വിഭാഗം തലവന്‍ മിശാന്‍ ആയദ് അല്‍ - ഖാലിദ് ബി. ഇ. സി. കുവൈറ്റ് - സി ഇ ഒ മാത്യു വര്ഗീസിന് നല്‍കി കൊണ്ട് റിലീസ് നിര്‍വഹിച്ചു. കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. അമീര്‍ അഹ്മദ്, സൈമണ്‍ ജോയി ആലുക്കാസ്, മുനവര്‍ മുഹമ്മദ്, ഫിമ പ്രസിഡന്റ് സലീം ദേശായി, ഷംസുദീന്‍ ഫൈസി, അബ്ദുള്ള വടകര, സത്താര്‍ കുന്നില്‍, പി. ടി.ഷാഫി, ഹബീബ് മുറ്റിചൂര്‍ , കൃഷ്ണന്‍ കടലുണ്ടി, ബഷീര്‍ ബാത്ത, അബ്ദുല്‍ നാസ്സര്‍, പ്രേമന്‍ ഇല്ലത്ത്, സലാംകളനാട്, അസീസ് തിക്കോടി, ചെസ്സില്‍ രാമപുരം, ജെ. സജി എന്നിവര്‍ സംസാരിച്ചു.


മാസ്റ്റര്‍ മുഹമ്മദ് സൈഹാന്‍ അബ്ദുല്‍ സത്താര്‍ ഖിറഅത്ത് നടത്തി. കെ കെ എം എ കേന്ദ്ര, സോണ്‍, ബ്രാഞ്ച് ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം ചെയര്‍മാന്‍ എ പി അബ്ദുല്‍ സലാം സ്വാഗതവും കേന്ദ്ര ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം ജനറല്‍ കണ്‍വീനറുമായ കെ.സി റഫീഖ് നന്ദിയും പറഞ്ഞു.

 

അബ്ദുല്ല നാലുപുരയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക