Image

മലയാളി സമാജം വനിതാദിനം ശ്രദ്ധേയമായി

Published on 14 March, 2023
മലയാളി സമാജം വനിതാദിനം ശ്രദ്ധേയമായി



അബുദാബി: പരിപാടികളിലെ വ്യത്യസ്തതയും വനിതകളുടെ നിറഞ്ഞ പങ്കാളിത്വവും കൊണ്ട് അബുദാബി മലയാളി സമാജം വനിതാ വിഭാഗം ഒരുക്കിയ വനിതാ ദിനാഘോഷം ശ്രദ്ധേയമായി. പങ്കെടുത്ത മുഴുവന്‍ വനിതകളെയും പൂക്കള്‍ നല്‍കി ആദരിച്ച ചടങ്ങില്‍ സമാജം അംഗങ്ങളായ പുരുഷന്മാര്‍ ലൈവ് കുക്കിംഗിലൂടെ ഭക്ഷണം ഒരുക്കി വനിതകള്‍ക്ക് വിളമ്പി പുതിയ മാതൃക ഒരുക്കി. ആഘോഷ ചടങ്ങുകള്‍ മുഴുവന്‍ നിയന്ത്രിച്ചതും വനിതകള്‍ തന്നെയായിരുന്നു .

വനിതാവിഭാഗം കണ്‍വീനര്‍ അനുപാ ബാനര്‍ജി അധ്യക്ഷയായ ചടങ്ങില്‍ ഡോ. ധനലക്ഷ്മി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ഡോ. സൗമ്യ സരിന്‍ കുടുംബബന്ധങ്ങളെയും ഫെമിനിസത്തെയുംക്കുറിച്ചുള്ള ക്ളാസിനു നേതൃത്വം നല്‍കി. എല്‍ എല്‍ എച്ച് ആശുപത്രി സ്‌പെഷ്യലിസ്‌റ് ഡോ. ഫാത്തിമ നുബില, 'സ്ത്രീകളുടെ ആരോഗ്യം' എന്നവിഷയത്തില്‍ ക്ലസ്സെടുത്തു. ജോയിന്റ് കണ്‍വീനര്‍ ബിനിമോള്‍ ടോമിച്ചന്‍, കോഓര്‍ഡിനേറ്റര്‍ ബദരിയ്യ സിറാജ്, ജോയിന്റ് കണ്‍വീനര്‍ ലാലി സാംസണ്‍, . സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍, സമാജം ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ് , വൈസ് പ്രസിഡന്റ് രേഖിന് സോമന്‍ സമാജത്തോടൊപ്പം നില്‍ക്കുന്ന 11 സംഘടനകളുടെ വനിതകകണ്‍ വീനര്‍മാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.


വനിതകള്‍ മാത്രം അവതരിപ്പിച്ച കലാപരിപാടികള്‍ക്ക് രാഖിരാജീവ് , സായിദാ മെഹബൂബ് എന്നിവര്‍ നേതൃത്വം നല്‍കി.

അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക