Image

ഓസ്റ്റിൻ സെൻ്റ് തോമസ് യാക്കോബായ പള്ളിയിൽ നോമ്പുകാല ധ്യാനം

Published on 14 March, 2023
ഓസ്റ്റിൻ സെൻ്റ് തോമസ് യാക്കോബായ പള്ളിയിൽ നോമ്പുകാല ധ്യാനം

ടെക്സാസ്: ഓസ്റ്റിനിലെ സെൻ്റ് തോമസ് സിറിയക് ഓർത്തഡോക്സ്‌ പള്ളിയിലെ നോമ്പുകാല ധ്യാനം മാർച്ച് 25 -ന്  തോമസ് കോര പുൽപ്പാറയിൽ അച്ഛന്റെ (സജി അച്ചൻ)  നേതൃത്വത്തിൽ നടത്തപ്പെടുന്നു. രാവിലെ കുമ്പസാരവും വിശുദ്ധ കുർബാനയും. തുടർന്ന് ധ്യാനവും . നിലവിൽ സാൻഫ്രാൻസിസ്കോ സെൻ്റ് മേരീസ് പള്ളി വികാരിയാണ്  സജി അച്ചൻ

ടെക്സസിന്റെ തലസ്ഥാനമായ ഓസ്റ്റിനിൽ യാക്കോബായ വിശ്വാസികൾക്ക് തിലകക്കുറിയായി നിലകൊള്ളുന്ന ഈ ദേവാലയത്തിന്റെ വികാരി സാക് വർഗീസ്, കമ്മിറ്റി, ഭക്ത സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ക്രമീകരണങ്ങൾ നടന്നുവരുന്നു. വിശ്വാസികളായ എല്ലാവരെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു

വാർത്ത: ജിനു കുര്യൻ പാമ്പാടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക