StateFarm

കീരവാണി വീണ്ടും മലയാളത്തിലേക്ക് ; ആവേശക്കൊടുമുടിയില്‍ സംഗീതപ്രേമികള്‍

ജോബിന്‍സ് Published on 15 March, 2023
കീരവാണി വീണ്ടും മലയാളത്തിലേക്ക് ; ആവേശക്കൊടുമുടിയില്‍ സംഗീതപ്രേമികള്‍

ഒസ്‌കാര്‍ അവാര്‍ഡ് നേടിയെ സംഗീതജ്ഞന്‍ കീരവാണി വീണ്ടും മലയാളത്തിലേക്ക്. മരഗതമണി എന്ന പേരില്‍ മലയാളത്തില്‍ നിരവധി ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള കീരവാണി വീണ്ടും മലയാളത്തിലേക്ക് വരുന്ന കാര്യം അറിയിച്ചത് പ്രമുഖ ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പിയാണ്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് മലയാളത്തില്‍ വീണ്ടും അത്ഭുതം വിരിയിക്കാനെത്തുമ്പോള്‍ അവേശക്കൊടുമുടിയിലാണ് സംഗീത പ്രേമികള്‍. സോഷ്യല്‍ മീഡിയയിലടക്കം അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ നിറയുകയാണ്. 

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ പ്രിയ സ്നേഹിതന്‍ കീരവാണിക്ക് അഭിനന്ദനം. ഞാനും കീരവാണിയും ചേര്‍ന്ന് ജോണി സാഗരിക നിര്‍മ്മിക്കുന്ന ഒരു സിനിമയ്ക്കു വേണ്ടി അഞ്ചു പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് ദുരന്തത്തില്‍ പെട്ടുപോയ ആ ചിത്രത്തിന്റെ ജോലികള്‍ ഉടനെ പുനരാരംഭിക്കും എന്നാണ് നിര്‍മ്മാതാവ് പറയുന്നത് മലയാളത്തില്‍ മരഗതമണി എന്ന പേരില്‍ അറിയപ്പെടുന്ന കീരവാണി തെന്നിന്ത്യന്‍ സിനിമയെ ഉയരങ്ങളില്‍ എത്തിച്ചിരിക്കുകയാണ് .
നമുക്ക് അഭിമാനിക്കാം. ലാളിത്യത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രതീകമായ ആ മഹാസംഗീതജ്ഞന്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ കാലം അനുഗ്രഹിക്കട്ടെ.!

keeravani to malayam 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക