Image

ചന്ദ്രമുഖി 2 സെറ്റില്‍ നിന്നും വടിവേലു ഇറങ്ങിപ്പോയി

Published on 15 March, 2023
ചന്ദ്രമുഖി 2 സെറ്റില്‍ നിന്നും വടിവേലു ഇറങ്ങിപ്പോയി

ഫാസില്‍ ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനീകാന്ത് നായകനായി 2005-ല്‍ പുറത്തെത്തിയ ചന്ദ്രമുഖി.

വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറയില്‍നിന്നുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്.

രാഘവ ലോറന്‍സും ബോളിവുഡ് താരം കങ്കണ റണാവത്തും വടിവേലുവും മുഖ്യ കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നിന്നും വടിവേലു പിന്മാറിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സംവിധായകന്‍ പി വാസുവുമായി വടിവേലു വഴക്കിട്ടുപിരിഞ്ഞെന്നും സെറ്റില്‍ നിന്നും വടിവേലു ഇറങ്ങിപ്പോയെന്നുമാണ് വിവരം.

തന്റെ രംഗങ്ങള്‍ വേഗം ചിത്രീകരിക്കണമെന്ന നിബന്ധനകള്‍ വടിവേലു മുന്നോട്ട് വച്ചുവെന്നും ഇത് സ്ഥിരം സംഭവമായപ്പോള്‍ സംവിധായകന്‍ വാസു രൂക്ഷമായി പ്രതികരിച്ചെന്നുമാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക