Image

ആര്‍ആര്‍ആറിന് അഭിനന്ദനവുമായി ഡൂഡില്‍ പങ്കുവെച്ച്‌ അമുല്‍

Published on 15 March, 2023
ആര്‍ആര്‍ആറിന് അഭിനന്ദനവുമായി ഡൂഡില്‍ പങ്കുവെച്ച്‌ അമുല്‍

സ്‌എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാര്‍ നേടിയത് ചരിത്രം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് സിനിമയും അതിലെ ഗാനങ്ങളും ഇതിനകം തന്നെ സംസാരവിഷയമാണ്.ലോകമെമ്ബാടുമുള്ള ആളുകള്‍ ആര്‍ആര്‍ആര്‍ ടീമിനെ അവരുടേതായ രീതിയില്‍ അഭിനന്ദിച്ചു.

ഡയറി ബ്രാന്‍ഡായ അമുലും ഡൂഡില്‍ ഉപയോഗിച്ച്‌ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ചിരിക്കുകയാണ്.ഓസ്‌കാറില്‍ സമ്മാനിച്ച സ്വര്‍ണ്ണ പ്രതിമ പിടിച്ച്‌ അമൂല്‍ പെണ്‍കുട്ടിയ്‌ക്കൊപ്പം നടന്‍മാരായ രാം ചരണും ജൂനിയര്‍ എന്‍ടിആറും നൃത്തം ചെയ്യുന്നതാണ് ഡൂഡിലില്‍ ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക