Image

'ചതുരം' കണ്ട് ഷാരൂഖ് ഖാന്‍ വിളിക്കുന്നത് സ്വപ്നം കണ്ടിരുന്നുവെന്ന് സ്വാസിക

ജോബിന്‍സ് Published on 16 March, 2023
'ചതുരം' കണ്ട് ഷാരൂഖ് ഖാന്‍ വിളിക്കുന്നത് സ്വപ്നം കണ്ടിരുന്നുവെന്ന് സ്വാസിക

സ്ഥിരം റോളുകളില്‍ നിന്നും ഒന്ന് മാറ്റി ചിന്തിക്കാമെന്ന് കരുതിയാണ് 'ചതുരം' സിനിമ ചെയ്തതെന്ന് നടി സ്വാസിക. ചതുരത്തിന്റെ സെറ്റില്‍ നിന്നാണ് റോഷന്‍ മാത്യു 'ഡാര്‍ലിംഗ്സ്' ചിത്രത്തില്‍ അഭിനയിക്കാന്‍ പോയത്. ചിത്രത്തിന്റെ ടീസര്‍ ഷാരൂഖ് ഖാനെ കാണിക്കണമെന്നും റോഷനോട് പറഞ്ഞിരുന്നതായാണ് സ്വാസിക വ്യക്തമാക്കുന്നത്.

ചതുരത്തിന്റെ സെറ്റില്‍ നിന്നാണ് റോഷന്‍ ഡാര്‍ലിംഗ്‌സ് എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ പോയത്. ഷാരൂഖ്, ആലിയ കൂട്ടായ്മയുടെ പ്രോജക്റ്റ് ആണല്ലോ അത്. ചതുരത്തിന്റെ ടീസറെങ്കിലും ഷാരൂഖിനേയോ ആലിയയെയോ കരണ്‍ ജോഹറിനെയോ കാണിക്കണമെന്ന് താന്‍ റോഷനോട് പറഞ്ഞിരുന്നു.

പക്ഷെ അവന്‍ ഒന്നും ചെയ്തില്ല. അന്ന് ഒ.ടി.ടി റിലീസാണ് പ്ലാന്‍ ചെയ്തത്. പടം കണ്ടിട്ട് ഷാരൂഖ് ഖാന്‍ വിളിക്കുന്നതൊക്കെ സ്വപ്നം കണ്ടിരുന്നു എന്നാണ് സ്വാസിക ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ചതുരം സിനിമ വന്നപ്പോള്‍ യെസ് പറഞ്ഞില്ലെങ്കില്‍ വലിയ നഷ്ടമാകുമെന്ന് തോന്നിയെന്നും നടി പറയുന്നുണ്ട്.

SWASIKA CHATHURAM     

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക