Image

ലാല്‍ കൃഷ്ണയുടെ രണ്ടാം വരവ് ഉടന്‍

ജോബിന്‍സ് Published on 16 March, 2023
ലാല്‍ കൃഷ്ണയുടെ രണ്ടാം വരവ് ഉടന്‍

ഷാജി കൈലാസ്- സുരേഷ് ഗോപി കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ചിന്താമണി കൊലക്കേസിലെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. സുരേഷ് ഗോപി ലാല്‍ കൃഷ്ണ വിരാടിയര്‍ എന്ന അഭിഭാഷകനായെത്തുന്ന സിനിമയുടെ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് ഷാജി കൈലാസ്.

സിനിമയുടെ ആദ്യപകുതിയുടെ തിരക്കഥ പൂര്‍ത്തിയായെന്ന് ഷാജി കൈലാസ് അറിയിച്ചു.കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. 'എല്‍ കെ' എന്ന എഴുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ചിന്താമണി കൊലക്കേസിന് തിരക്കഥ ഒരുക്കിയ എ കെ സാജന്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്.'ദി വൈറല്‍' എന്ന ഇംഗ്ലീഷ് ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതായിരുന്നു ആദ്യ ചിത്രം.

കുറ്റവാളികള്‍ക്ക് വേണ്ടി കോടതിയില്‍ കേസ് വാദിച്ച് ജയിപ്പിച്ച ശേഷം, അവരെ വധിക്കുന്ന അഭിഭാഷകനാണ് സിനിമയിലെ ലാല്‍കൃഷ്ണ വിരാടിയാര്‍. 2006ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഭാവന ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തെലുങ്കില്‍ 'മഹാലക്ഷ്മി' എന്ന പേരിലും തമിഴില്‍ 'എല്ലാം അവന്‍ സെയ്യാല്‍' എന്ന പേരിലും റീമേക്ക് ചെയ്തിട്ടുണ്ട്.

chinthamani kolacase second part

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക