Image

പുഴകള്‍ തന്‍ താളവും, കുളിര്‍കാറ്റിന്‍ തഴുകലും (മേരി മാത്യു മുട്ടത്ത്)

Published on 16 March, 2023
പുഴകള്‍ തന്‍ താളവും, കുളിര്‍കാറ്റിന്‍ തഴുകലും (മേരി മാത്യു മുട്ടത്ത്)

ഒരു വഴിയിലൂടൊഴുകുന്ന പുഴകളും,
തിരിയുന്ന പല വഴിയിലായ് പലപ്പോഴും
ഒരു ദിശയില്‍ വീശുന്ന കാറ്റും,
പല ദിശകളില്‍ വീശി തലോടുന്നു
അവരേതോ മന്ത്രമോതി പോകുന്നു. 
പുഴകള്‍ തന്‍ താളം മനോഹരം.
കാറ്റോ മന്ദമാരുതന്‍ കണക്കെ
വീശി തലോടി തഴുകുന്നു
പുഴകള്‍ തന്‍ തീരത്തും കാറ്റിന്റെ ചാരത്തും,
തേടുന്നു, തിരയുന്നൊരാശ്വാസമായ്
പകരുന്നു പുഴകളും തലോടും കുളിര്‍കാറ്റും.
പുഴകളേ നീയങ്ങു പോയി മറയല്ലേ!
മന്നിനെ വിസ്മയിപ്പിക്കുന്ന താളമേ,
തീരത്തണഞ്ഞ് തെല്ലൊരാശ്വാസം തേടുവാന്‍,
മന്ദമാരുതന്‍ തന്‍ തലോടലും ഏറ്റു ഞാന്‍ 
ആശ്വസിച്ചുല്ലസിച്ചീടട്ടെ നിന്‍ ചാരേ!
വീണ്ടുമീ മാനസം ഒരാശ്വാസമായ്, ആനന്ദമായ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക