StateFarm

ചിലത് പറയാതെ വയ്യ ( കവിത : താഹാ ജമാൽ )

Published on 16 March, 2023
ചിലത് പറയാതെ വയ്യ ( കവിത : താഹാ ജമാൽ )

മധുരം
തിന്ന കാലം 
മധുരിക്കുന്നു.

ഉപ്പ് തിന്ന കാലം
ഉപ്പിച്ചില്ല.
വെള്ളം കുടിപ്പിച്ചു

ഉപ്പു തിന്നവരേ
സൂക്ഷിക്കുക

ഉപ്പിച്ചില്ല' എന്ന് 
കവിതയിലെഴുതിയതിന്
മലയാളം മാഷ് നോക്കി പേടിപ്പിക്കുന്നു.
നാട്ടിൽ
മലർന്ന് കിടന്ന് തുപ്പുന്നവരുള്ളതിനാൽ
കിളികൾ പോലും
ആകാശത്തൂടെ 
പറക്കാതായിരിക്കുന്നു

ഇങ്ങനെയൊക്കെ
എഴുതിയതിന്
ചില 'തക്കുടു'മുതലാളിമാർ
ഗ്രൂപ്പിൽ നിന്നും എന്നെ
പുറത്താക്കുമായിരിക്കും.
അസഹിഷ്ണുതയ്ക്ക്
മറ്റ് പേരിടാത്തതിനാൽ
നാട്ടിൽ ജനാധിപത്യം കുറഞ്ഞ് വരുന്നൂ
എന്ന് പരിതപിക്കാം.
'ഫാസിസം' എന്ന വാക്കിനെ
ചിലർ ഭയക്കുന്നതിനാൽ
എൻ്റെ കവിത
നിരോധിക്കുമായിരിക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക