StateFarm

ഇന്നസെന്റ് ആശുപത്രിയില്‍

Published on 16 March, 2023
ഇന്നസെന്റ് ആശുപത്രിയില്‍

കൊച്ചി; നടനും മുന്‍ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ അവസ്ഥ മോശമായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ അര്‍ബുദത്തെ പോരാടി തോല്‍പ്പിച്ച വ്യക്തിയാണ് ഇന്നസെന്റ്. തന്റെ കാന്‍സര്‍ നാളുകളിലെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക