Image

98 ശതമാനം ഭേദമായി: ആശ്വാസവാര്‍ത്തയുമായി മിഥുന്‍

Published on 16 March, 2023
98 ശതമാനം ഭേദമായി: ആശ്വാസവാര്‍ത്തയുമായി മിഥുന്‍

ബെല്‍സ് പാള്‍സി എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.

കുറച്ച്‌ ദിവസത്തെ ഫിസിയോതെറാപ്പി കൂടി ബാക്കിയുണ്ടെന്നും താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ ആരോഗ്യനിലയില്‍ ഏറെ ആശ്വാസകരമായ വാര്‍ത്തയുമായി മിഥുന്‍ വീണ്ടുമെത്തിയിരിക്കുകയാണ്.

'രോഗം 98 ശതമാനത്തോളം റിക്കവറായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെയായിട്ട് മുന്നോട്ടുപോകുകയാണ്. ബാക്കി ഒക്കെ ഒരുവിധം നോര്‍മലായി. സൈഡ് ഒക്കെ ശരിയായി', മിഥുന്‍ രമേശ് പറഞ്ഞു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിഥുന്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസമാണ് ബെല്‍സ് പാള്‍സിയെ തുടര്‍ന്ന് മിഥുന്‍ രമേശ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ സഹായിക്കുന്നത് മുഖത്തെ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്‌ക്കുന്ന ഞരമ്ബുകള്‍ തളരുന്ന അവസ്ഥയാണ് ബെല്‍സ് പാഴ്സി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക