Image

'നാട്ടു നാട്ടു' ഗാനവും യുക്രൈന്‍ പ്രസിഡന്റിന്റെ കൊട്ടാരവും തമ്മില്‍ എന്തു ബന്ധം 

ജോബിന്‍സ് Published on 17 March, 2023
'നാട്ടു നാട്ടു' ഗാനവും യുക്രൈന്‍ പ്രസിഡന്റിന്റെ കൊട്ടാരവും തമ്മില്‍ എന്തു ബന്ധം 

95-ാമത് അക്കാദമി അവാര്‍ഡ്സില്‍ ആര്‍. ആര്‍. ആറിന്റെ 'നാട്ടു നാട്ടു' എന്ന ഗാനം മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് സ്വന്തമാക്കിയതോടെ നാട്ടു നാട്ടു ലോക സിനിമയില്‍ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. എന്നാല്‍ സിനിമ ഇറങ്ങിയ അന്ന് മുതല്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം നാട്ടു നാട്ടുവും രാംചരണിന്റെയും ജൂനിയര്‍ എന്‍ടിആറിന്റെയും ചടുലമായ നൃത്ത ചുവടുകളും ട്രെന്‍ഡായി മാറിയിരുന്നു. 

നിരവധി പേരാണ് ഗാനത്തിലെ ചുവടുകള്‍ ചലഞ്ച് ആയി ഏറ്റെടുത്ത് മുന്നോട്ട് വന്നത്. 'നാട്ടു നാട്ടു' എന്ന ഗാനം ചിത്രത്തിലെ ഒരു പ്രധാന ഘട്ടത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, ഇരുവരും ആടിത്തിമിര്‍ക്കുന്ന പശ്ചാത്തലമാണ് മറ്റൊരു ഭാഗത്ത് ചര്‍ച്ചയായത്. ഉക്രൈന്‍ തലസ്ഥാനമായ കീവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് മുന്നിലാണ് നാട്ടു നാട്ടു ചിത്രീകരിച്ചത്.

ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ ഔദ്യോഗിക വസതിയായ മരിന്‍സ്‌കി പാലസ് ആണ് നാട്ടു നാട്ടു ഗാനത്തിന്റെ പശ്ചാത്തലത്തില്‍ കാണുന്ന അതിമനോഹരമായ കൊട്ടാരം. റഷ്യയുടെ ആക്രമണം തുടങ്ങുന്നതിന് മുന്‍പാണ് കൊട്ടാരത്തില്‍ വച്ച് നാട്ടു നാട്ടു ചിത്രീകരിച്ചത്. പ്രസിഡന്റ് ആകുന്നതിന് മുമ്പ് സെലന്‍സ്‌കി ഒരു ടെലിവിഷന്‍ താരം കൂടിയായിരുന്നു എന്നതിനാലാണ് തങ്ങള്‍ക്ക് ഗാനം കൊട്ടാരത്തില്‍ വച്ച് ചിത്രീകരിക്കാന്‍ പെട്ടെന്ന് അനുമതി ലഭിച്ചതെന്ന് സംവിധായകന്‍ എസ്എസ് രാജമൗലി പിന്നീട് വ്യക്തമാക്കിയിരുന്നു. 

ചിത്രീകരണത്തിന് പിന്തുണയും സഹായവും നല്‍കിയ ഉക്രൈനിലെ ജനങ്ങളോട് രാജമൗലി കഴിഞ്ഞ ആഴ്ച നന്ദി പ്രകടിപ്പിച്ചിരുന്നു.

NATTU NATTU SONG-UKRAIN PALACE

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക