Image

സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ സീസണ്‍ 3  ഗ്രാന്‍ഡ് ഫിനാലെ തത്സമയം മാര്‍ച്ച് 19 ന് ഏഷ്യാനെറ്റില്‍

Published on 17 March, 2023
സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ സീസണ്‍ 3  ഗ്രാന്‍ഡ് ഫിനാലെ തത്സമയം മാര്‍ച്ച് 19 ന് ഏഷ്യാനെറ്റില്‍

പ്രേക്ഷകഹൃദയങ്ങള്‍ ഏറ്റുവാങ്ങിയ നിരവധി കുരുന്നു ഗായകര്‍ നിറഞ്ഞാടിയ സ്റ്റാര്‍ സിങ്ങര്‍ ജൂനിയര്‍ സീസണ്‍ 3 യുടെ  ഗ്രാന്‍ഡ് ഫിനാലെ തത്സമയം ഏഷ്യാനെറ്റില്‍ മാര്‍ച്ച് 19 ന് രാത്രി  7  മണിമുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.

വാശിയേറിയ പോരാട്ടങ്ങള്‍ക്കും നിരധി നിര്ണ്ണായകമായ റൗണ്ടുകള്‍ക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാന്‍ഡ് ഫിനാലെ പോരാട്ടത്തില്‍ ഇനി മാറ്റുരയ്ക്കുന്നത് പല്ലവി രതീഷ് , ആര്യന്‍ എസ് എന്‍ , സാത്വിക് എസ് സതീഷ് , സെറ റോബിന്‍ , ഹിതാഷിനി ബിനീഷ്  എന്നിവരാണ് . സീസണ്‍ 8 ന്റെ സംഗീതയാത്രയില്‍ വിധികര്‍ത്താക്കളായി എത്തിയത്  ഗായകരായ മഞ്ജരി ,സിത്താര  സംഗീതസംവിധായകരായ കൈലാഷ് മേനോന്‍ , സ്റ്റീഫന്‍ ദേവസ്യ തുടങ്ങിയവരാണ് . അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാര്‍ത്ഥികളുടെ പാട്ടുകള്‍ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയില്‍ എത്തിയിട്ടുണ്ട് . ഈ ഗ്രാന്‍ഡ് ഫിനാലെയുടെ വിധികര്‍ത്താവായി മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും ഉണ്ടാകും. 

സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 8 ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി  പ്രശസ്ത ചലച്ചിത്ര താരം ഭാവന  ഈ വേദിയില്‍ എത്തുന്നു . കൂടാതെ ഗായിക ജാനകി ഈശ്വര്‍ , ചലച്ചിത്ര ടെലിവിഷന്‍ താരങ്ങളായ റംസാന്‍ , ദില്ഷാ , നലീഫ് , ജോണ്‍ , ശ്വേത, രേഷ്മ , ശ്രീതു , മനീഷ തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാന്‍ഡ് ഫിനാലെക്ക് മാറ്റുകൂട്ടും .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക