Image

കുരിശു ചുമക്കൽ (നോമ്പുകാലമല്ലേ - 2 : മിനി ബാബു )

Published on 17 March, 2023
 കുരിശു ചുമക്കൽ (നോമ്പുകാലമല്ലേ - 2  : മിനി ബാബു )

സ്വന്തമായിട്ടൊക്കെ ചിന്തിക്കാൻ തുടങ്ങിയ കാലത്ത്, ഏതാണ്ട് ഒരു ഏട്ടു വയസ്സിന് താഴെ, എന്നെ ആകെ ആശയകുഴപ്പത്തിലാക്കിയ കുരിശിന്റെ വഴിയിൽ ഒരു ഭാഗമുണ്ട്, ശിമയോൻ യേശുവിനു വേണ്ടി കുരിശു ചുമക്കുന്നു, അതിനെ തുടർന്ന് ഒരു വായനയുണ്ട്,
അതേതാണ്ട് ഇതുപോലെയാണ് :

"ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ, ശിമയോന്നെ പോലെ അങ്ങയുടെ കുരിശ് ഞാൻ ചുമക്കുമായിരുന്നു."

ഇതു കേട്ടു കഴിയുമ്പോൾ ഞാൻ ആകെ വിഷമത്തിലാവും :
"ഇത് ശരിയാണോ, ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമോ,. . . "

എന്നിട്ട് യേശുവിനോട് :
"എന്റെ യേശുവേ, ഞാനിങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല, നിനക്കത് അറിയാമല്ലോ, ചെയ്യുമെന്നൊക്കെ ഞാൻ പറഞ്ഞാലും നിനക്കെന്റെ മനസ്സ് അറിയാമല്ലോ"

മുതിർന്നതനുസരിച്ച് ന്യായവാദങ്ങൾ കൂടിക്കൊണ്ടിരുന്നു :

"ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ നിന്റെ കുരിശിന്റെ വഴിയെ പോലും വരില്ല. എനിക്കത് കാണാൻ പറ്റില്ല. എനിക്ക് അതിനെതിരെ ഒന്നും ചെയ്യാനും പറ്റില്ല. ചെയ്യുമെന്ന് പറയുന്നതും ചെയ്യുന്നതും രണ്ടും രണ്ടല്ലേ.? ഞാനൊരുപക്ഷേ നിന്റെ മുന്നിൽ വരാതെ, ഒളിച്ചിരിക്കുമായിരിക്കും.
നിന്റെ ആ അവസ്ഥയിൽ, ഒരിക്കലും നിന്നെ എനിക്ക് നോക്കാൻ പറ്റില്ല. ഒരുപക്ഷേ നീ എന്റെ കണ്ണുകളിലേക്ക് നോക്കിയാൽ ഞാൻ എന്താണ് എന്റെ കണ്ണുകൾ കൊണ്ട് തിരിച്ചു പറയുക ? "

ചെയ്യുമെന്ന് പറയുന്നതും ചെയ്യുന്നതും രണ്ടും രണ്ടല്ല ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക