Image

കെ.സി.സി.എൻ.എ ഇലക്ഷന്‍ ഇന്ന് (ശനി); ടോമി മ്യാല്‍ക്കരപ്പുറത്തും ഷാജി എടാട്ടും പ്രസിഡന്റ് സ്ഥാനാർത്ഥികൾ 

Published on 17 March, 2023
കെ.സി.സി.എൻ.എ ഇലക്ഷന്‍ ഇന്ന് (ശനി);  ടോമി മ്യാല്‍ക്കരപ്പുറത്തും ഷാജി എടാട്ടും പ്രസിഡന്റ് സ്ഥാനാർത്ഥികൾ 

സാനോസെ, കാലിഫോർണിയ: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെസിസിഎന്‍എ) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള (2023-2025)  ഭാരവാഹികളെ  മാര്‍ച്ച് 18-ന് ശനിയാഴ്ച സാനോസെയില്‍ വെച്ച് തെരഞ്ഞെടുക്കും. 

ചിക്കാഗോയില്‍ നിന്നും ഷാജി എടാട്ടിന്‍റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡും ഫ്ളോറിഡായില്‍ (താമ്പാ) നിന്നും റ്റോമി മ്യാല്‍ക്കരപ്പുറത്തിന്‍റെ നേതൃത്വത്തിലുള്ള ടീം എന്‍ഡോഗമിയും  ആണ് മത്സരരംഗത്ത് .  

നാഷണല്‍ കൗണ്‍സിലില്‍ വോട്ടവകാശമുള്ള 136 അംഗങ്ങളാണുള്ളത്.  മുന്‍ പ്രസിഡണ്ടുമാരായ   സണ്ണി പൂഴിക്കാലാ (ചെയര്‍മാന്‍), ബേബി മണക്കുന്നേല്‍, അലക്സ് മഠത്തിത്താഴെ എന്നിവരാണ്  ഇലക്ഷൻ കമീഷണർമാർ.  

റ്റോമി മ്യാൽക്കരപ്പുറത്ത് 2013 – 2015 കാലഘട്ടത്തിൽ കെ.സി.സി എൻ. എ പ്രസിഡന്റായിരുന്നു.   ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്ലോറിഡ പ്രസിഡന്റ്, മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിചു. താമ്പാ ക്നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ ബിൽഡിംഗ് ബോർഡ് ചെയർമാൻ ആണ് .

പയസ് വേളൂപ്പറമ്പില്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), സിറിള്‍ പുത്തന്‍പുരയില്‍ (ജനറല്‍ സെക്രട്ടറി), ഫ്രാന്‍സിസ് ചെറുകര (ജോയിന്‍റ് സെക്രട്ടറി), ജെയിന്‍ കോട്ടിയാനിക്കല്‍ (ട്രഷറര്‍), യൂത്ത് നോമിനി സ്നേഹ പാലപ്പുഴമറ്റം (വൈസ് പ്രസിഡണ്ട്), വുമണ്‍ നോമിനി സുനിത പോള്‍ മാക്കീല്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരടങ്ങിയതാണ് റ്റോമി മ്യാല്‍ക്കരപ്പുറത്തിന്‍റെ ടീം എന്‍ഡോഗമി.

ഏറെ വ്യതിരിക്തതയുള്ള സമൂഹമാണ് ക്നാനായാക്കാർ എന്നും അത് ഇല്ലാതാക്കാൻ സഭാ ഹയരാർക്കിയും അത് പോലെ കോടതി വിധികളും  വരുന്ന സാഹചര്യമുണ്ടെന്ന് ടോമി മ്യാൽക്കരപ്പുറത്ത് പറഞ്ഞു. അത് എതിർത്തു തോൽപ്പിക്കേണ്ടത് സമുദായത്തിന്റെ നിലനിൽപിന് അനുപേക്ഷണീയമാണ്. ഈ പോരാട്ടത്തിന് തങ്ങൾ മുന്നണിയിൽ ഉണ്ടാവും. 
പരിചയ സമ്പന്നരായ ടീമുമായാണ് തങ്ങൾ ഇലക്ഷൻ നേരിടുന്നത്. തങ്ങളുടെ നിലപാട് വോട്ടർമാർ അംഗീകരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. 

ഷാജി എടാട്ട് 1996 ൽ ചിക്കാഗോയിൽ നടന്ന  രണ്ടാമത് കെ.സി.സി.എൻ. എ കൺവൻഷന്റെ ഫൈനാൻസ് ചെയർമാൻ, മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ   നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള കെ.സി.എസ് ഭരണ സമിതിയാണ് ഹോഫ്മാൻ എസ്റ്റേറ്റിൽ ഏഴ് ഏക്കർ സ്ഥലം ക്നാനായ കമ്മ്യൂണിറ്റിക്ക് വേണ്ടി വാങ്ങുവാൻ നേതൃത്വം നൽകിയത്.

 ജിപ്സണ്‍ പുറയംപള്ളില്‍ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), അജീഷ് പോത്തന്‍ താമരാത്ത് (ജനറല്‍ സെക്രട്ടറി), ജോബിന്‍ കക്കാട്ടില്‍ (ജോയിന്‍റ് സെക്രട്ടറി), സാമോന്‍ പല്ലാട്ടുമഠം (ട്രഷറര്‍), യൂത്ത് നോമിനി ഫിനു തൂമ്പനാല്‍ (വൈസ് പ്രസിഡണ്ട്), വുമണ്‍ നോമിനി നവോമി മരിയ മാന്തുരുത്തില്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരടങ്ങിയതാണ് ഷാജി എടാട്ടിന്‍റെ ടീം യുണൈറ്റഡ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക