StateFarm

എൻ.കെ. സോമൻ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ ട്രസ്റ്റി ബോർഡ് ചെയർ

Published on 17 March, 2023
എൻ.കെ. സോമൻ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ ട്രസ്റ്റി ബോർഡ് ചെയർ

ന്യു യോർക്ക്: യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ (വൈ.എം.എ) യോഗം പ്രസിഡന്റ് പ്രദീപ് നായരുടെ അധ്യക്ഷതയിൽ ചേർന്ന്  2023-24  കാലത്തെ ട്രസ്റ്റി ബോർഡ് രൂപീകരിച്ചു. 

എൻ.കെ. സോമൻ ആണ് ചെയർ. ബെൻ കൊച്ചിക്കാരൻ, സഞ്ജയ് കുറുപ്പ്, മോട്ടി ജോർജ്, ഷാജിമോൻ വടക്കേൽ എന്നിവരാണ് അംഗങ്ങൾ .

എൻ.കെ.സോമനും ബെൻ കൊച്ചിക്കാരനും മോട്ടി ജോര്ജും  വൈ.എം.എയുടെ  മുൻ പ്രസിഡന്റുമാർ എന്ന നിലയിലും  സഞ്ജയ്  കുറുപ്പും  ഷാജിമോൻ  വടക്കേലും മുൻ സെക്രട്ടറിമാർ  എന്ന നിലയിലും  തങ്ങളുടെ മികവ് തെളിയിച്ചവരാണ്.  

പതിവിൽ നിന്നും വ്യത്യസ്തമായ പരിപാടികളാണ് ഈ വര്ഷം നടത്തുകയെന്ന് പ്രസിഡന്റ് പ്രദീപ് നായർ പറഞ്ഞു. പിക്ക്നിക്കിന്റെ ഭാഗമായി ഒരു ഫുഡ് ഫെസ്റ്റിവലാണ് ഒന്ന്. ഓണാഘോഷവും ശ്രദ്ധേയമായിരിക്കും.

പുതിയ ട്രസ്‌റ്റി  ബോർഡ് അംഗങ്ങെളെ എക്സിക്യു്റ്റിവ് കമ്മിറ്റി സ്വാഗതം ചെയ്തു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക