Image

രത്തൻ ടാറ്റയ്‌ക്കു യുഎസ് എൻജിനിയർമാരുടെ  ഹൂവർ മെഡലും ഓസ്‌ട്രേലിയൻ ബഹുമതിയും 

Published on 18 March, 2023
രത്തൻ ടാറ്റയ്‌ക്കു യുഎസ് എൻജിനിയർമാരുടെ  ഹൂവർ മെഡലും ഓസ്‌ട്രേലിയൻ ബഹുമതിയും 

 

ടാറ്റ ഗ്രൂപ് ചെയർമാൻ രത്തൻ നേവൽ ടാറ്റയ്‌ക്കു അഞ്ചു അമേരിക്കൻ എൻജിനിയറിംഗ് സംഘടനകൾ ചേർന്ന് 2022ലെ ഹൂവർ മെഡൽ സമ്മാനിച്ചു. ഐസനോവറും എഡ്‌ഗർ ഹൂവറും ജിമ്മി കാർട്ടറും ഉൾപ്പെടെയുള്ള യുഎസ് പ്രസിഡന്റുമാർ നേടിയിട്ടുള്ള അത്യുന്നത ബഹുമതി  അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനിയേഴ്‌സ് (എ എസ് എം ഇ),  അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എഞ്ചിനിയേഴ്‌സ്‌,  അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ്, മെറ്റലർജിക്കൽ ആൻഡ് പെട്രോളിയം എഞ്ചിനിയേഴ്‌സ്‌,  അമേരിക്കൻ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ എഞ്ചിനിയേഴ്‌സ്‌,  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എഞ്ചിനിയേഴ്‌സ്‌ എന്നിവർ ചേർന്നാണ് നൽകുന്നത്. 

1929 മുതൽ എൻജിനിയർമാരുടെ സാമൂഹ്യ-മാനുഷിക സേവനങ്ങൾക്കു നൽകുന്നതാണ് ഈ പുരസ്‌കാരം. മാനവരാശിയുടെ നന്മയ്ക്കു തൊഴിൽ രംഗത്തും വ്യക്തിപരമായും മികച്ച സംഭാവനകൾ നൽകിയവർക്കാണ് ഇതു നൽകുക. ടാറ്റ 74 ആമത്തെ ജേതാവാണ്. 

മുംബൈ സോമർസെറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സുവർണ മെഡൽ സമ്മാനിച്ചത് (ചിത്രം) ഹൂവർ ബോർഡ് ചെയർമാൻ പൊന്നിശ്ശേരിൽ സോമസുന്ദരൻ, കൊളംബിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എൻജിനിയറിംഗ് പ്രഫസർ ല വോൺ ഡഡിൽസൺ ക്രംബ്, എ എസ് എം ഇ എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഓ യുമായ തോമസ് കോസ്റ്റബ്ൾ എന്നിവർ ചേർന്നാണ്. 

ഇന്ത്യയിൽ നിന്ന് ഇതിനു മുൻപ് ഹൂവർ മെഡൽ നേടിയവർ മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാം, ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി എന്നിവരാണ്.

ഓസ്‌ട്രേലിയൻ അംഗീകാരം 

രത്തൻ ടാറ്റയെ ഓസ്‌ട്രേലിയ 'ഓർഡർ ഓഫ് ഓസ്‌ട്രേലിയ' ബഹുമതി നൽകി ആദരിച്ചു. ഓസ്‌ട്രേലിയ-ഇന്ത്യ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ നൽകിയ സംഭവനകൾക്കാണ് ഈ ആദരം. 

വ്യാപാരം, നിക്ഷേപം, ജീവകാരുണ്യ പ്രവർത്തനം എന്നീ രംഗങ്ങളിലെ ടാറ്റായുടെ സംഭാവനകൾ മികച്ചതാണെന്നു ഗവർണർ ജനറൽ ഡേവിഡ് ജോൺ ഹാർലി പറഞ്ഞു. 

Ratan Tata receives Hoover Medal, Order of Australia 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക