Image

കോപ്പിയടി ആരോപണം, മമ്മൂട്ടി കമ്പനി ലോഗോ മാറ്റുന്നു

ജോബിന്‍സ് Published on 18 March, 2023
കോപ്പിയടി ആരോപണം, മമ്മൂട്ടി കമ്പനി ലോഗോ മാറ്റുന്നു

നടന്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ കോപ്പിയെന്ന ആരോപണത്തിന് പിന്നാലെ ലോഗോ മാറ്റത്തിനൊരുങ്ങി മമ്മൂട്ടി കമ്പനി.തങ്ങളുടെ ലോഗോ റീ-ബ്രാന്‍ഡിംഗിന് വിധേയമാകുമെന്നും ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദി അറിയിക്കുന്നുവെന്നും നിര്‍മാണ കമ്പനി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'സമയത്തിന് മുന്‍പേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാന്‍ഡിംഗിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ഇവിടം സന്ദര്‍ശിക്കുക.'
ജോസ്‌മോന്‍ വാഴയില്‍ എന്ന വ്യക്തി മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസ് എന്ന സിനിമ ഗ്രൂപ്പിലൂടെയാണ് മമ്മൂട്ടി കമ്പനിയുടെ ലോഗോ കോപ്പിയടിയാണെന്ന ആരോപണം ഉന്നയിച്ചത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകള്‍' എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈന്‍ തന്നെയാണെന്നായിരുന്നു എന്നാണ് പ്രധാന ആരോപണം.

mammotty company logo

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക