Image

മായ: (കവിത: സതീഷ് കളത്തിൽ)

Published on 18 March, 2023
മായ: (കവിത: സതീഷ് കളത്തിൽ)

ഉച്ചയൂണിന്നാലസ്യമാർന്ന
പാതിമയക്കത്തിലെന്നരികെ
ലവണൈയ്ക ഭൂഷമാമുടലുമായ്
മെല്ലെ തെളിഞ്ഞൊരു വർണ്ണപ്രപഞ്ചം!
 
ആദിത്യരശ്മിയെ വെല്ലും കണങ്ങളാൽ
മേനിയഴകിനാൽ പരിപോഷിത.
ഭാരതരത്നമാം വന്ദനമേറ്റവൾ 
സുസ്മേരവദനയായ് മൊഴിഞ്ഞു മെല്ലെ,
"അല്ലയോ സോദരാ, ഞാൻ മായ.
അഖിലാണ്ഡമാകെ വ്യാപിച്ചു
സർവ്വതിലും കുടികൊള്ളുന്നു ഞാൻ.
കാലത്തെ കരതലാമലകമാക്കി ചിരം
ലോകത്തെയടക്കി വാഴുന്നു ഞാൻ.
നിത്യസുന്ദരിയാണു ഞാൻ;  
നിത്യവുമീ വിശ്വകന്ദരവീഥിയിൽ
നിത്യഖിന്നയായ് കൂട്ടുന്നു കാലം!"

മർക്കടൻറെ മുഷ്ടിയാൽ പൊട്ടിത്തകർന്ന
ചില്ലിൻറെ രോദനം കേട്ടുണർന്ന
എൻറെ മുൻപിലില്ലാത്തതൊന്നുമാത്രം;
മായ! ഈ ലോകമായ!

Join WhatsApp News
Jayan varghese 2023-03-20 23:06:40
ഒന്നുമേയല്ല നാം, മായ കാലത്തിന്റെ ചില്ലയിൽ പൂത്ത മതിഭ്രമം ജീവിതം ! ഇത്തിരി ചേലും സുഗന്ധവുമായൊരു തത്വമസീ ദള മർമ്മര ശിഞ്ജിതം ! ജയൻ വർഗീസ്.
Jack Daniel 2023-03-21 12:08:02
മുത്തിക്കുടിക്കീജീവിത മുന്തിരിച്ചാർ ഇത്തിരിനേരകൂടി ആസ്വദിക്കീസ്വർഗ്ഗം. പ്രായമായ നിങ്ങൾക്കീ ജീവിതം വെറും മായയായി തോന്നും അതുതാൻ മതിഭ്രമം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക