Image

ബീറ്റ്സ് ഓഫ് കേരളയുടെ പതിനഞ്ചാമത്  വാര്‍ഷിക ആഘോഷവും ഫാമിലി നൈറ്റും

ജിനേഷ് തമ്പി Published on 18 March, 2023
ബീറ്റ്സ് ഓഫ് കേരളയുടെ പതിനഞ്ചാമത്  വാര്‍ഷിക ആഘോഷവും ഫാമിലി നൈറ്റും

ന്യൂജേഴ്സി : ന്യൂജേഴ്സി ആസ്ഥാനമായി  പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനയായ  ബീറ്റ്സ് ഓഫ് കേരളയുടെ പതിനഞ്ചാമത്  വാര്‍ഷിക ആഘോഷവും ഫാമിലി നൈറ്റും വിപുലമായ പരിപാടികളോടുകൂടി പാറ്റേഴ്‌സണില്‍ അരങ്ങേറി.

 

അമേരിക്കന്‍ കലാ സാംസ്‌കാരിക സംഘടനാ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍  പങ്കെടുത്ത ചടങ്ങില്‍ ബീറ്റ്സ് ഓഫ് കേരളയുടെ അംഗങ്ങള്‍ അവതരിപ്പിച്ച  വൈവിധ്യമാര്‍ന്ന കലാ പ്രകടനങ്ങള്‍ ആഘോഷ രാവിന് മാറ്റുകൂട്ടി.

കലാ സന്ധ്യക്കു തുടക്കം കുറിച്ചുകൊണ്ട് അഞ്ചു  മുതല്‍ പതിനഞ്ചു വയസു വരെയുള്ള കുട്ടികള്‍ അവതരിപ്പിച്ച ഫാഷന്‍ ഷോ ഭാരതത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നതായി. തുടര്‍ന്ന് കാണികളെ ത്രസിപ്പിച്ച വിവിധ നൃത്ത രൂപങ്ങള്‍, ഗാനങ്ങള്‍, സിനി സ്‌കിറ്റ്, വിഷ്വല്‍ ക്വിസ് എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങള്‍.

 

സംഘടനയുടെ benefactors ആയ റവ ഫാ ഡോ ബാബു കെ മാത്യു, ജോസുകുട്ടി വലിയകല്ലുങ്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി അഹോരാത്രം അണിയറയില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും സെക്രട്ടറി ഷൈബു വര്‍ഗീസ് നന്ദി അറിയിച്ചു. പ്രസിഡന്റ്  റിജോ വര്‍ഗീസ്,  വൈസ് പ്രസിഡന്റ് അനൂപ് ജോര്‍ജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയ ജോവല്‍ ജോണ്‍, അജുന്‍ ആന്റണി, ഹരികൃഷ്ണന്‍ പിള്ള തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക