Image

മാര്‍ ജോസഫ് പൗവ്വത്തില്‍ കാലം ചെയ്തു

ജോബിന്‍സ് Published on 18 March, 2023
മാര്‍ ജോസഫ് പൗവ്വത്തില്‍ കാലം ചെയ്തു

സിറോ മലബാര്‍ സഭയിലെ മുതിര്‍ന്ന പിതാവും ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ കാലം ചെയ്തു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരിയിലായിരുന്നു അന്ത്യം. 
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

ആര്‍ച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.1930 ഓഗസ്റ്റ് 14നായിരുന്നു ജനനം. പൗവ്വത്തില്‍ അപ്പച്ചന്‍ - മറിയക്കുട്ടി ദമ്പതികളുടെ മകനായിരുന്നു. പുളിയാങ്കുന്ന് ഹോളി ഫാമിലി എല്‍പി സ്‌കൂള്‍, കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂള്‍, ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം നേടി

ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി 1972 ജനുവരി 29ന് നിയമിക്കപ്പെട്ടു. 1972 ഫെബ്രുവരി 13ന് റോമില്‍ വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പായില്‍ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറയുടെ സഹായമത്രാനായിട്ടായിരുന്നു നിയമനം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. 1977 മേയ് 12നായിരുന്നു സ്ഥാനാരോഹണം.

മാര്‍ ആന്റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപായി നിയമിതനായി. 1986 ജനുവരി 17ന് സ്ഥാനാരോഹണം. 22വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച മാര്‍ പവ്വത്തില്‍ സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യനായിരുന്നു. ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാപിതാക്കന്മാര്‍ മാര്‍ പവ്വത്തിലിനെ വിശേഷിപ്പിക്കുന്നത്.

കെസിബിസി പ്രസിഡന്റായി 1993 മുതല്‍ 1996വരെ അദ്ദേഹം പ്രവര്‍ത്തിച്ചു. 1994 മുതല്‍ 1998വരെ സിബിസിഐ പ്രസിഡന്റുമായിരുന്നു. 2007 മാര്‍ച്ച് 19നാണ് മാര്‍ ജോസഫ് പവ്വത്തില്‍ വിരമിച്ചത്.

mar joseph powethil passed away

Join WhatsApp News
Mr Kna 2023-03-18 22:53:50
Mar Powathil was not a friend of Knanaya Catholics. Anyway, condolences and prayers
നിരീശ്വരൻ 2023-03-19 01:07:52
"നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ." (മത്തായി 23 -9 ) -സ്വർഗ്ഗം വെറും കാല്പനികമാണെന്ന് അറിയുക. ഒരു മഹാ പണ്ഡിതനും തെളിയിക്കാൻ കഴിയാത്ത സ്വർഗ്ഗം. സഹജീവികളെ ചതിക്കാൻ കുരുട്ടുബുദ്ധികൾ കണ്ടുപിടിച്ച മാർഗ്ഗം . യേശു എന്ന മനുഷ്യൻ ജീവിച്ചിരുന്നിരുന്നെങ്കിൽ ഇങ്ങനെ ഒന്ന് അദ്ദേഹം പറഞ്ഞിരുന്നങ്കിൽ , അത് ഈ മനുഷ്യനും ഇന്ന് ഇതുപോലെ പിതാവ് എന്ന് വിളിക്കപ്പെടുന്ന പെരും കള്ളന്മാർക്കും ബാധകമാണ് . എന്താണ് ഇവരെ പിതാവേ എന്ന് വിളിക്കാൻ യോഗ്യരാക്കുന്നത് ? ചിലപ്പോൾ ഫ്രാങ്കോയെപ്പോലെ അവിവിഹിത ബന്ധത്തിൽ കുട്ടികൾ ഉണ്ടായിരിക്കും. ഇന്ന് അവിഹിത സെക്സിൽ ഇവന്മാരാണല്ലോ മുന്നിൽ നിൽക്കുന്നത് ! എന്തായാലും കോടിക്കണക്കിന് പുഴുക്കൾ ഈ പിതാവിനെ തിന്നാൻ തയാറായി അത്യാർത്തിയോടെ ഭൂമിയ്ക്കടിയിൽ കഴിയുന്നു. ഒരുത്തനും ഇതിൽ നിന്ന് രക്ഷയില്ല
കാലൻ 2023-03-19 15:44:00
കാലം ചെയ്‌തു എന്നത് കാലൻ കൊണ്ടുപോയി എന്നാണ്. നിങ്ങൾ തിരുത്തിയാലും ഇല്ലെങ്കിലും ഞാൻ കുണ്ടുപോകും. എല്ലാത്തിനേം കൊണ്ടുപോകും . !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക