Image

സിക്കുകാരനെ കൊല്ലാൻ മോഷ്ടിച്ച തോക്കു  നൽകിയ അമേരിക്കൻ യുവാവ് ജയിലിൽ 

Published on 18 March, 2023
സിക്കുകാരനെ കൊല്ലാൻ മോഷ്ടിച്ച തോക്കു  നൽകിയ അമേരിക്കൻ യുവാവ് ജയിലിൽ 



സിക്കുകാരനായ പലചരക്കു കച്ചവടക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്താൻ മോഷ്ടിച്ച തോക്കു 16കാരനായ കൊലയാളിക്കു കൊടുത്ത കുറ്റത്തിനു അമേരിക്കൻ പൗരനായ ടെയ്ഡാൻ ടൈലർ ലോയെ (22) ജയിലിൽ അടച്ചു. തടവ് ശിക്ഷ 18 മാസത്തേക്കാണ്. പുറത്തിറങ്ങിയാൽ 36 മാസം മേൽനോട്ടത്തിൽ ആയിരിക്കും. 

യുട്ടയിലെ ഓഗ്‌ഡെൻ സ്വദേശിയായ ലോ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നാണ് 2021 ൽ റൂഗർ എൽസി9 തോക്കു മോഷ്ടിച്ചതെന്നു പോലീസ് പറഞ്ഞു. അന്നു 16 വയസ് മാത്രമുളള അന്റോണിയോ ജിയാനി ഗാർഷ്യ എന്നയാൾ ഫെബ്രുവരി 28 നാണു കടയിൽ കയറി 65കാരനായ സത്‌നാം സിംഗിനെ വെടിവച്ച ശേഷം കട കൊള്ളയടിച്ചത്. കൈയ്യിൽ കാശില്ലാതെ വന്നപ്പോഴാണ് കൊലയും കവർച്ചയും നടത്തിയതെന്നു  സമ്മതിച്ച അയാൾ അഞ്ചു വർഷം തടവ് ശിക്ഷ അനുഭവിച്ചു വരികയാണ്. 

പഞ്ചാബിൽ നിന്നുള്ള സിംഗ് 1987ലാണ് യുഎസിൽ എത്തിയത്. 2000ൽ സൂപ്പർ ഗ്രോസറി വാങ്ങി. ഭാര്യയും മൂന്നു പെണ്കുട്ടികളുമുണ്ട്. 

പിതാവിനെ കൊന്നവനെ ജീവപര്യന്തം ജയിലിൽ അടയ്ക്കണമെന്നു സിംഗിന്റെ പുത്രി കോടതിയോട് അപേക്ഷിച്ചു. "ഒരിക്കലും ഒഴിഞ്ഞു പോകാത്ത വേദനയാണിത്," അവർ പറഞ്ഞു. "അയാൾ ഒരിക്കലൂം സൂര്യപ്രകാശം കാണരുത്." 

പ്രായപൂർത്തിയാവാത്തവർക്കു ജീവപര്യന്തം നൽകാൻ സംസ്ഥാന നിയമം അനുവദിക്കുന്നില്ലെന്നു ജഡ്ജ് പറഞ്ഞു. 

Man who gave stolen gun to killer jailed 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക