Image

ചൊവാഴ്ച താൻ അറസ്റ്റ് ചെയ്യപ്പെടുമെന്നു ട്രംപ്; പ്രതിഷേധിക്കാൻ അനുയായികളോടു ആഹ്വാനം 

Published on 18 March, 2023
ചൊവാഴ്ച താൻ അറസ്റ്റ് ചെയ്യപ്പെടുമെന്നു ട്രംപ്;  പ്രതിഷേധിക്കാൻ അനുയായികളോടു ആഹ്വാനം 

 

മൻഹാട്ടനിൽ ചൊവാഴ്ച താൻ അറസ്റ്റ് ചെയ്യപ്പെടുമെന്നു മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമമായ 'ട്രൂത് സോഷ്യ'ലിൽ പറഞ്ഞു. കള്ളക്കേസിൽ നടത്താൻ പോകുന്ന അറസ്റ്റിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ട്രംപ് അനുയായികളെ ആഹ്വാനം ചെയ്തു. 

"നമ്മുടെ രാജ്യം തിരിച്ചു പിടിക്കുക," അനുയായികളോട് അദ്ദേഹം പറഞ്ഞു. 

പ്രധാന റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ യുഎസ് പ്രസിഡന്റും എന്നാണ് ട്രംപ് സ്വയം വിശേഷിപ്പിച്ചത്. 

അറസ്റ്റിനു ആധാരമായ കേസ് കൈകാര്യം ചെയ്യുന്ന മൻഹാട്ടൻ ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗിന്റെ ഓഫീസിൽ അഴിമതിയുടെ കേന്ദ്രവും അങ്ങേയറ്റം രാഷ്ട്രീയ സ്വഭാവം ഉള്ളതുമാണെന്നു അദ്ദേഹം ആരോപിച്ചു.

2016ൽ ട്രംപ് ജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് അദ്ദേഹവുമായി രഹസ്യ ബന്ധം ഉണ്ടെന്നു അവകാശപ്പെട്ട നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസിനെ നിശ്ശബ്ദയാക്കാൻ അവർക്കു  $130,000  കൊടുത്തു എന്നാണ് ട്രംപിന് എതിരായ ആരോപണം. ഡാനിയൽസ് കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. ട്രംപിനെ വിളിപ്പിച്ചപ്പോൾ അദ്ദേഹം എത്തിയില്ല. നിയമസാധുത ഇല്ലാത്ത കേസ് എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞത്.

പണം കൈമാറി എന്നു സമ്മതിച്ച ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹനു മൂന്നു വര്ഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. ട്രംപ് പണം തിരിച്ചു കൊടുത്തെങ്കിലും അതു വക്കീൽ ഫീസായാണ് രേഖപ്പെടുത്തിയത്. 

ശതകോടീശ്വരൻ ജോർജ് സൊറോസ് ആണ് ഈ കേസുണ്ടാക്കിയതെന്നു ട്രംപ് ആരോപിച്ചു. "ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല."  

ഉപഹാര വിവാദം 

ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരിക്കെ വിദേശത്തു നിന്നു ലഭിച്ച 250000ത്തിലധികം ഡോളറിന്റെ ഉപഹാരങ്ങളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചു എന്ന ആരോപണം ഉയർന്നിട്ടുണ്ട്. യുഎസ് സർക്കാർ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 

എൽ സാൽവദോർ പ്രസിഡന്റ് സമ്മാനിച്ച ട്രംപിന്റെ പൂർണകായ പെയിന്റിംഗ്, ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഗോൾഫ് ക്ളബ്ബുകൾ ഇവയൊക്കെ രഹസ്യമാക്കി വച്ചു.

യുഎസ് ഹൗസ് കമ്മിറ്റിയിലെ ഡമോക്രാറ്റുകൾ തയാറാക്കിയ റിപ്പോർട്ടിൽ ഇന്ത്യയിൽ നിന്നുള്ള 17 സമ്മാനങ്ങൾ ഉണ്ട്; താജ് മഹലിന്റെ $4,600 വിലവരുന്ന മാതൃക ഉൾപ്പെടെ. സൗദിയിൽ നിന്നുള്ള 16 സമ്മാനങ്ങൾ ഉണ്ട്. അവയ്ക്കു $45,000 വിലവരും. അതിൽ $24,000 വിലവരുന്ന വാൾ ആണ് ഒന്ന്. 

നിയമം അനുസരിച്ചു $480ൽ കൂടുതൽ വിലയുള്ള സാധനങ്ങൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ വിദേശകാര്യ വകുപ്പിനെ അറിയിക്കണം. 

Trump says he'll be arrested on Tuesday, calls for protests 

ചൊവാഴ്ച താൻ അറസ്റ്റ് ചെയ്യപ്പെടുമെന്നു ട്രംപ്;  പ്രതിഷേധിക്കാൻ അനുയായികളോടു ആഹ്വാനം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക