Image

ആശാ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയായി

ആശാ പണിക്കർ Published on 18 March, 2023
 ആശാ ശരത്തിന്റെ മകള്‍ ഉത്തര വിവാഹിതയായി


ആശാ ശരത്തിന്റെ മകളും നടിയും നല്‍ത്തകിയുമായ ഉത്തര വിവാഹിതായി. ആദിത്യനാണ്‌ വരന്‍. കൊച്ചിയില്‍
അഡ്‌ലക്‌സ്‌ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ വച്ചു നടന്ന വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തു. മുംബൈയില്‍
ജൂഹു ബീച്ചിന്‌ സമീപമുള്ള റിസോര്‍ട്ടില്‍ വിവാഹ റിസപ്‌ഷനും നടത്തും.
കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഉത്തരയുടെ മെഹന്ദി, ഹല്‍ദി സംഗീത്‌ നൈറ്റ്‌ പോലെ വിവാഹാഘോഷവുമായി
ബന്ധപ്പെട്ട്‌ മറ്റു ചടങ്ങുകളും നടന്നിരുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍മമ്മൂട്ടി, സുരേഷ്‌ ഗോപി, രണ്‍ജി പണിക്കര്‍ എന്നിവരടക്കം വന്‍താര നിരയാണ്‌ ഉത്തരയുടെ വിവാഹത്തിനെത്തിയത്‌. 2022 ഒക്‌ടോബര്‍ 23നായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം.
മെക്കാനിക്കല്‍ എന്‍ജിനായറായ ഉത്തര അമ്മ ആശയ്‌ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്‌. അമ്മയ്‌ക്കൊപ്പം ഖദ്ദ എന്ന
ചിത്രത്തിലും ഉത്തര അഭിനയിച്ചിരുന്നു. 2021ലെ മിസ്‌ കേരള റണ്ണര്‍ അപ്‌ കൂടിയായിരുന്നു ഉത്തര. ബിസിനസ്‌
അനലിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്‌. ആശാ ശരതത്‌#ിന്റെ ഇളയ മകള്‍ കീര്‍ത്തന കാനഡയിലെ
വെസ്റ്റേണ്‍ സര്‍വകലാശാലയില്‍ നിന്നും സിന്തറ്റിക്‌ ബയോളജിയില്‍ ബിരുദം നേടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക