Image

ആസിഫ്‌ അലി നായകനാകുന്ന'ടിക്കി ടാക്ക' അണിയറയില്‍ ഒരുങ്ങുന്നു

Published on 18 March, 2023
ആസിഫ്‌ അലി നായകനാകുന്ന'ടിക്കി ടാക്ക' അണിയറയില്‍ ഒരുങ്ങുന്നു


രോഹിത്‌ വി.എസ്‌ സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ്‌ ചിത്രം 'ടിക്കി ടാക്ക'യില്‍ ആസിഫ്‌ അലി
നായകനാകുന്നു. ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയബിഗ്‌ ബജറ്റ്‌ ചിത്രമാണ്‌'ടിക്കി ടാക്ക'.
ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്തു വിട്ടു.
ഇബ്ലീസ്‌, അഡ്വഞ്ചേവ്‌സ്‌ ഓഫ്‌ ഓമനക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം രോഹിതും ആസിഫ്‌ അലിയും
ഒരുമിക്കുന്ന ചിത്രമാണിത്‌. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ജോണറിലാണ്‌ ചിത്രമൊരുങ്ങുന്നത്‌. ആസിഫ്‌
അലിക്കൊപ്പം ലുക്ക്‌മാന്‍ അവറാന്‍, ഹരിശ്രീ അശോകന്‍, സഞ്‌ജന നടരാജ്‌, സന്തോഷ്‌ പ്രതാപ്‌, വാമിക ഖബ്ബി
എന്നിവരാണ്‌ മറ്റു പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം തമിഴില്‍ നിന്നും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍
അഭിനയിക്കുമെന്നാണ്‌ സൂചന. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക