StateFarm

അമിത് ഷായുമായി കൂടികാഴ്ച നടത്തി ചിരഞ്ജീവിയും രാം ചരണും

Published on 18 March, 2023
 അമിത് ഷായുമായി കൂടികാഴ്ച നടത്തി ചിരഞ്ജീവിയും രാം ചരണും

ന്യുഡല്‍ഹി: ലോസ് ഏഞ്ചല്‍സില്‍ ആര്‍ആര്‍ആര്‍ സിനിമയുടെ ഓസ്‌കാര്‍ നേട്ടത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രാം ചരണ്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഒരു ദേശീയ മാധ്യമം നടത്തിയ കോണ്‍ക്ലേവില്‍ പങ്കെടുക്കാനാണ് ഓസ്‌കാകര്‍ ചടങ്ങിന് ശേഷം രാം ചരണ്‍ ദില്ലിയില്‍ എത്തിയത്.  അദ്ദേഹത്തിന്റെ പിതാവ് ചിരഞ്ജീവിയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇവിടെ വച്ച് രാം ചരണും മെഗസ്റ്റാര്‍  ചിരഞ്ജീവിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടികാഴ്ച നടത്തിയതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 

ചിരഞ്ജീവി വെള്ള വസ്ത്രം ധരിച്ചപ്പോള്‍ രാം ചരണ്‍ കറുത്ത നിറത്തിലുള്ള വേഷത്തിലും ആയിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ പങ്കെടുത്തത്.  ചിരഞ്ജീവി അമിത് ഷായ്ക്ക് സ്‌കാര്‍ഫ് സമ്മാനിച്ചപ്പോള്‍ ആര്‍ആര്‍ആര്‍ നായകനായ രാം ചരണ്‍ അദ്ദേഹത്തിന് പൂച്ചെണ്ട് സമ്മാനിച്ചു.

ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യന്‍  അഭിമാനം ഉയര്‍ത്തിയ ചിത്രത്തിലെ നായകനായ രാംചരണിന് അമിത് ഷാ പൊന്നാട സമ്മാനിച്ചു. അവരുടെ കൂടിക്കാഴ്ചയുടെ ചില കാഴ്ചകള്‍ ചിരഞ്ജീവി പങ്കുവെച്ചു. രാം ചരണിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അഭിനന്ദിക്കുന്ന വേളയില്‍ സാന്നിധ്യമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചിരഞ്ജീവി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. 

അമിത് ഷായും ഈ കൂടികാഴ്ച സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ ചിരഞ്ജീവിയെയും രാം ചരണിനെയും കണ്ടുവെന്നും. തെലുങ്ക് സിനിമ ഇന്ത്യന്‍ സംസ്‌കാരത്തിനും, സാമ്പത്തിക മേഖലയ്ക്കും വലിയ സംഭാവന നല്‍കുന്നുണ്ടെന്നും. ഓസ്താര്‍ നേട്ടത്തില്‍ രാം ചരണിനെ അഭിനന്ദിച്ചെന്നും അമിത് ഷാ കുറിച്ചു. 

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക