StateFarm

മാര്‍ ജോസഫ് പൗവ്വത്തിലിന്റെ വേർപാടിൽ ഫോമാ അനുശോചിച്ചു

Published on 18 March, 2023
മാര്‍ ജോസഫ് പൗവ്വത്തിലിന്റെ വേർപാടിൽ ഫോമാ അനുശോചിച്ചു

കത്തോലിക്കാസഭയ്ക്കും കേരള സമൂഹത്തിനും  ഈടുറ്റ സംഭാവനകള്‍ നല്കിയ ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ്   മാര്‍ ജോസഫ് പൗവ്വത്തിലിന്റെ വേർപാടിൽ ഫോമാ അനുശോചിച്ചു.

ക്രൈസ്തവ സഭയുടെ അധ്യക്ഷനാണെങ്കിലും ഇതര മതങ്ങളുമായും അദ്ദേഹം നല്ല ബന്ധം നിലനിർത്തി.  ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി  എടുത്ത  ഉറച്ച നിലപാടുകളും എക്കാലവും സ്മരിക്കപ്പെടും.   

ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ വേർപാടിൽ ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്,  സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ,വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ്,  മറ്റ്   അംഗങ്ങൾ എന്നിവർ അനുശോചിച്ചു.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക