Image

ഓറഞ്ചില്‍ അതീവ സുന്ദരിയായി ഹണി റോസ്

Published on 18 March, 2023
 ഓറഞ്ചില്‍ അതീവ സുന്ദരിയായി ഹണി റോസ്

മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുന്‍നിര യുവ നായികമാരില്‍ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ നടി ഷെയര്‍ ചെയ്ത പുതിയൊരു വീഡിയോയാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. 

ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തില്‍ ഗ്ലാമറസ് ലുക്കിലാണ് ഹണി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് നടന്ന ഉദ്ഘാടന പരിപാടിയിലെ ഔട്ട് ഫിറ്റ് വീഡിയോയാണിത്. മേക്കപ്പിടുന്നതും സ്‌റ്റൈലിഷായി നടക്കുന്നതുമായ ഹണി റോസിനെ വീഡിയോയില്‍ കാണാം


വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.  ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ടതാണ്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക