Image

ഡോ . വി പി ഉണ്ണി കൃഷ്ണന് ബ്രിസ്‌ബെയ്ന്‍ സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

Published on 18 March, 2023
ഡോ . വി പി ഉണ്ണി കൃഷ്ണന് ബ്രിസ്‌ബെയ്ന്‍ സമൂഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ബ്രിസ്‌ബെയ്ന്‍ : അകാലത്തില്‍ വിടപറഞ്ഞ ഡോ വി പി ഉണ്ണികൃഷ്ണന് ആദരാഞ്ജലികളുമായി ബ്രിസ്ബനിലെ ഇന്ത്യന്‍ സമൂഹം ഒത്തു ചേര്‍ന്നു . ബ്രിഡ്ജ്മെന്‍ ഡൗണ്‍സിലും വില്ലാവോങ്ങിലും നടന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയ എമ്പാടുനിന്നും ഉള്ള നൂറുകണക്കിന് ആളുകളാണെത്തിയത് .

തിരുവന്തപുരം പള്ളിച്ചല്‍ കൊട്ടറ പരേതനായ വേലായുധന്റെ പുത്രനാണ് ഉണ്ണികൃഷ്ണന്‍ . സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും . ശനിയാഴ്ച പുലര്‍ച്ചെ ഖത്തര്‍ എയര്‍ വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്തു എത്തും . 10 മുതല്‍ ഉച്ചക്ക് 12 വരെ പള്ളിച്ചലിലെ വീട്ടില്‍ പൊതുദര്ശനത്തിനും വയ്ക്കുന്നതാണ്.

പിന്നാരോ സെമിറ്ററി ചാപ്പലില്‍ ഉണ്ണികൃഷ്ണന്റെ ഭൗതീക ശരീരം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ആദരവ് അര്പ്പിക്കാനെത്തുകയുണ്ടായി .
നേരത്തേ ക്യുന്‍സ്ലാന്‍ഡ് വേദിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന അനുസ്മരണ സമ്മേളനം ബ്രിസ് ബെയ്ന്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രത്തില്‍ പുതിയ ഒരധ്യായം തന്നെ എഴുതി ചേര്‍ത്തു . ക്യുന്‍സ്ലാന്‍ഡിലെ മുഴുവന്‍ ഭാഷാ - കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ,ദീര്‍ഘ കാലം ഇന്ത്യന്‍ അസോസിയേഷന്റെ നേതൃ പദം അലങ്കരിച്ച ഡോ ഉണ്ണികൃഷ്ണന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു .

ഓസ്ട്രലിയയിലെ ഉന്നത സിവിലിയന്‍ ബഹുമതി ആയ ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ അവാര്‍ഡ് ജേതാവായ ഉണ്ണികൃഷ്ണന്റെ സേവനങ്ങള്‍ ഓരോരുത്തരും പ്രത്യേകം എടുത്തു പറഞ്ഞു പ്രകീര്‍ത്തിക്കുകയുണ്ടായി. ഡോ ചെറിയാന്‍ വര്‍ഗീസ് ആമുഖമായി പ്രസംഗിച്ചു . വേദാന്ത സൊസൈറ്റി വൈസ് പ്രസിഡണ്ട് സ്വാമി ആത്മേശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി .തുടര്‍ന്ന്. ബ്രിസ്‌ബെയ്ന്‍ സിറ്റി കൗണ്‍സിലര്‍ ആഞ്ചല ഓവന്‍ , സ്പ്രിംഗ് ഫീല്‍ഡ് സിറ്റി കോര്പറേഷണ്‍ എം ഡി ഡോ മഹാശിന്നത്തമ്പി , സഹ പ്രവര്‍ത്തകന്‍ കൂടിയായ ക്യുന്‍സ്ലാന്‍ഡ് മെയിന്‍ റോഡ്സ് മുന്‍ ഡയറക്ടര്‍ ജനറല്‍ ജിം വര്‍ഗീസ് , FICQ പ്രസിഡന്റ് അനൂപ് നന്നരു, ഗോപിയോ പ്രസിഡന്റ് ഉമേഷ് ചന്ദ്ര ,വിവിധ അസോസിയേഷന്‍ - സംഘടനാ ഭാരവാഹികളായ പ്രതാപ് ലക്ഷ്മണ്‍ ,രാജേഷ് മണിക്കര ടോം ജോസഫ് , ഡോ ജോയി ചെറിയാന്‍ സുരേന്ദ്ര പ്രസാദ് ,ഡോ പ്രസാദ് യര്‍ലാഗദ്ദ , പളനി തേവര്‍ ,ശ്യാം ദാസ് , ജോമോന്‍ കുര്യന്‍ , ഗിരീഷ് പരമേശ്വരന്‍ , ഷാജി തേക്കാന ത്ത് , സുധ നായര്‍, എ കെ കൃഷ്ണന്‍, രജനി രാജേഷ് , സി .കെ ഉണ്ണികൃഷ്ണന്‍ , സജിനി ഫിലിപ്പ് , ഗില്‍ബര്‍ട് കുറുപ്പശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. മരുമകന്‍ ആദര്‍ശ് മേനോന്‍ , മക്കളായ ഗാര്‍ഗി ,സിദ്ധാര്‍ത് എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു .

തോമസ് ടി. ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക