Image

കൈരളി യുകെ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് മാര്‍ച്ച് 19ന്

Published on 18 March, 2023
കൈരളി യുകെ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് മാര്‍ച്ച് 19ന്

 

ലണ്ടന്‍: യുകെയില്‍ യൂണിവേഴ്‌സിറ്റി കോഴ്‌സ് കഴിഞ്ഞു ഐടി പോലെയുള്ള മേഖലയില്‍ നല്ല പ്രവര്‍ത്തി പരിചയം ഉള്ളവരും, മറ്റു മേഖലകളില്‍ ഉയര്‍ന്ന ജോലി സാധ്യത ഉള്ളവര്‍പ്പോലും ഒരു ജോലി കിട്ടാന്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൈത്തങ്ങായി കൈരളി യുകെ മാര്‍ച്ച് 19 ഞായറാഴ്ച 3 മണിക്ക് (യുകെ സമയം) ഓണ്‍ലൈന്‍ കരിയര്‍ ഗൈഡന്‍സ് സെഷന്‍ നടത്തുന്നു.

സൗജന്യമായി നടത്തുന്ന ഈ സെഷനില്‍ ബയോഡേറ്റ തയ്യാറാക്കല്‍, വിവിധ തരം ഇന്റര്‍വ്യു എങ്ങനെ അഭിമുഖീകരിക്കണം എന്നീ വിഷയങ്ങള്‍ക്കായിരിക്കും ഊന്നല്‍ കൊടുക്കുക. ജോലിക്ക് വിളി കിട്ടുന്നില്ല, അല്ലെങ്കില്‍ ഇന്റര്‍വ്യു കിട്ടും പക്ഷെ പിന്നീട് ഒരു കാര്യവുമില്ല എന്ന സ്ഥിരം പരാതികളുടെ കാരണം അന്വേഷിക്കുമ്പോള്‍ മനസിലാക്കുന്നത് യുകെയിലെ റിക്രൂട്ട്‌മെന്റ് രീതിക്കു അനുയോജ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ഇത്തരം കടമ്പകള്‍ അനായാസമായി മറികടക്കാനാകും എന്നാണ്.


മാഞ്ചസ്റ്റര്‍ കേന്ദ്രീകരിച്ച് കരിയര്‍ ഗൈഡന്‍സ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ശബരിനാഥ് കെ ആണ് ഈ സെഷന്‍ നയിക്കുന്നത്. യുകെയില്‍ ഒരു നല്ല ജോലി നേടി എടുക്കുക എന്ന സ്വപ്നവുമായി ഇവിടെ വരുന്ന എല്ലാവര്‍ക്കും ഇത് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കൈരളി യുകെ പ്രതീക്ഷ പ്രകടിപ്പിച്ചു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക