Image

'സൃഷ്ടി'യെന്ന കവിതയും (ക്)നോളഡ്ജ് എന്ന കഥയും

ജോര്‍ജ് പുത്തന്‍കുരിശ് Published on 19 March, 2023
'സൃഷ്ടി'യെന്ന കവിതയും (ക്)നോളഡ്ജ് എന്ന കഥയും

മലയാളം സൊസൈറ്റിയുടെ 2023, മാര്‍ച്ചുമാസ സൂം മീറ്റിങ്ങ് 12ാം തിയതി വൈകിട്ട് നാലുമണിക്ക് നടത്തപ്പെട്ടു. മലയാളം സൊസൈറ്റിയുടെ പ്രസിഡണ്ട് ജോര്‍ജ് മണ്ണിക്കരോട്ട് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി പൊന്നുപിള്ള, മലയാളം സൊസൈറ്റിയുടെ സജ്ജീവ അംഗമായ  ജെയിംസ് ചെറുതടത്തിലിന്റെ മകന്‍, മനു ജയിംസിന്റെ അകാലനിര്യാണത്തിലുള്ള അനുശോചനം അറിയ്ക്കുകയുണ്ടായി.

'നാന്‍സിറാണി' എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു മനു ജയിംസ്.   സമ്മേളനത്തിന്റെ മോഡറേറ്ററായി അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ ഏ. സി ജോര്‍ജ് മീറ്റിങ്ങ് നിയന്ത്രിച്ചു. ശ്രീ. ഗോപിനാഥ പിള്ള അവതരിപ്പിച്ച സൃഷ്ടി എന്ന കവിതയായിരുന്നു ആദ്യ വിഷയം. കവിതയുടെ പശ്ചാത്തലം ഒരു മെഡിക്കല്‍ ഓഫീസിന്റെ മുന്‍മുറിയില്‍ അലങ്കാരവസ്തുവായി വച്ചിട്ടുള്ള പ്ലാസ്റ്റിക്ക് ചെടിയില്‍ ഒരു ദിവസം പൂംകുല കാണാനിടയായ കവിയുടെ ഭാവനയാണ് കവിതയുടെ ഇതിവൃത്തം. 

'ആരുതന്നതാണെനിക്കീയാകാരസൗന്ദര്യ
മാരുതന്നോരു ചാരുരൂപവും വര്‍ണ്ണവും?
ആരാകിലെന്ത് അതപ്പരമാത്മ ചൈതന്യ
മൊന്നെന്നോതിന്നിതെന്‍മനം മൗനമായ്' 

എന്നാരംഭിക്കുന്ന കവിത താത്ത്വികമായ പല ചിന്തകളും കേള്‍വിക്കാരില്‍ ഉണര്‍ത്തുകയുണ്ടായി.  കവിതയെ തുടര്‍ന്ന് റഫിഖ് തറയിലിന്റെ (ക്)നോളഡ്ജ് എന്ന കഥ കഥാകൃത്ത് വായിക്കുകയുണ്ടായി. ജീവിതഗന്ധിയായ കഥ സ്വന്ത ജീവിതത്തിന്റെ ഏടുകളില്‍ നിന്ന് അടര്‍ത്തി എടുത്തതാണോ എന്ന് തോന്നത്തക്ക രീതിയിലായിരുന്നു രചന എന്നത് കഥയുടെ മാറ്റ് കൂട്ടി.

തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ രാജു തോമസ്, ന്യൂയോര്‍ക്ക്, സ്‌റ്റെനി കളപ്പുരയ്ക്കല്‍, ബോസ്റ്റണ്‍, ജോര്‍ജ് മണ്ണിക്കരോട്ട്, പൊന്നുപിള്ള,     ശാന്തപിള്ള, ഗോപിനാഥപിള്ള റഫിഖ് തറയില്‍,  എ.സി. ജോര്‍ജ്, ജോര്‍ജ് പുത്തന്‍കുരിശ് തുടങ്ങിയവര്‍ സജ്ജീവമായി പങ്കുചേര്‍ന്നു.  ഗോപിനാഥപിള്ളയും, റഫിഖ് തറയിലും കവിതയുടേയും കഥയുടേയും വിലയിരുത്തലുകളെ ശ്രദ്ധയോടെ കേള്‍ക്കുകയും സമുചിതമായ മറുപടി നല്‍കുകയും  ചെയ്യുതു.  ഏകദേശം ആറര മണിയോടെ മീറ്റിങ്ങ് അവസാനിച്ചു. 

https://youtu.be/LVR4XTI-V1w

# Malayalam Society News
 

 

Join WhatsApp News
മാത്യു മാടപ്പിള്ളി 2023-03-19 06:05:43
ഇവിടെ സാധാരണഗതിയിൽ ഒരു കൃതിയെ, ഒരു പുസ്തകത്തെ വിലയിരുത്തുമ്പോൾ കാണുന്നത്, ഏത് ബോറിങ്, ചെതുക്കു കൃതി ആണെങ്കിൽ പോലും പരസ്പരം ചൊറിഞ്ഞ് പൊക്കുന്നതാണ്. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നപോലെ. എന്നാൽ ഇവിടെ പരാമർശിച്ച ഈ സൊസൈറ്റി മീറ്റിങ്ങിലെ വീഡിയോ കണ്ടപ്പോൾ, വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ, ചിലരെങ്കിലും ചുരുക്കം ആയി കൃതിയെ വിമർശിക്കുന്നത് കണ്ടപ്പോൾ, ചില തിരുത്തലുകൾ ആവശ്യപ്പെടുന്നത് കണ്ടപ്പോൾ, അവരുടെ ആ ധൈര്യത്തിന് കയ്യടിക്കാൻ ആണ് എനിക്ക് തോന്നിയത്. കൂടുതൽ പേരും വലിയ പൊക്കലാണ് പതിവുപോലെ നടത്തിയത് എങ്കിൽ കുറച്ച് പേർ പോരായ്മകൾ ചൂണ്ടിക്കാട്ടി ധീരത കാണിച്ചു. പലപ്പോഴും ഈ മലയാളിയിലെ എഴുത്തിലും അധികവും ചൊറിച്ചിലും പൊക്കലും ആണ് കാണുന്നത്. പൊക്കുന്ന കാര്യത്തിൽ പലരും അതി വിദഗ്ധരാണ് . കാരണം അവരെ, തിരിച്ചും ചൊറിഞ്ഞു പൊക്കും അതുപോലെ അവർക്ക് കൂടുതൽ സ്നേഹിതരെയും കിട്ടും. എന്നാൽ ആ പൊക്കൽ വഴി സാഹിത്യവും ഭാഷയും ഒരിക്കലും പുരോഗമിക്കുകയില്ല.
നിരുപദ്രവി തോമസ് 2023-03-19 15:38:02
പൊക്കിയിട്ടു എന്തു കാര്യം മാടൻതല്ലി ! ഫൊക്കാന കണ്ടില്ലേ അവാർഡുംകൊണ്ട് കേരളത്തിൽ പോയത് . താനൊക്കെ കാശുകൊടുത്തു വലുതാക്കിയതല്ലേ ഫൊക്കാന ? ഇപ്പോൾ എന്തായി . തന്നെ കണ്ടാലറിയാതായി. ഇനി ഇവന്മാരെ വീട്ടിൽ കയറ്റരുത് . രാഷ്ട്രീയക്കാർ, മതം, ഫൊക്കാന, ഫോമ എല്ലാം നമ്മുളുടെ കാശുവാങ്ങി നമ്മളെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞിട്ട് വലിയ ആളുകളിക്കാൻ കേരളത്തിന് പോകയാണ് . നമ്മള് അണ്ടികളഞ്ഞ അണ്ണാനെപ്പോലെ നോക്കി ഇരിക്കുന്നു . കാലിയായ പണപ്പെട്ടി മിച്ചം . ഇവനൊക്കെ കേരളത്തിലെ ബിസിനസ് വികസിപ്പിക്കാൻ നിങ്ങളെപ്പോലെയുള്ളവരെ കരു ആക്കുന്നു . നിങ്ങളുടെ രോക്ഷം ഇവരുടെ നേരെ തിരിച്ചുവിടൂ . സാധുക്കളായ എഴുത്തുകാരെ വെറുതെ വിടൂ . നിരുപദ്രവികളല്ലേ അവർ ? ഇഷ്ടം ഉണ്ടെങ്കിൽ വായിക്കുക ഇല്ലെങ്കിൽ ഫൊക്കാനാകും ഫോമാക്കും നേരെ തിരിയൂ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക