StateFarm

ടോമിന്‍ തച്ചങ്കരി: പാട്ടുപോലെ സൂപ്പറാണ് ഈ ഐപിഎസ്സുകാരന്‍ (ഹരി നമ്പൂതിരി)

ഹരി നമ്പൂതിരി Published on 19 March, 2023
ടോമിന്‍ തച്ചങ്കരി: പാട്ടുപോലെ സൂപ്പറാണ് ഈ ഐപിഎസ്സുകാരന്‍ (ഹരി നമ്പൂതിരി)

ടോമിന്‍ തച്ചങ്കരി ഐപിഎസ്സുമായി ഗ്ലോബല്‍ ഇന്ത്യന്‍ ചീഫ് എഡിറ്ററും ചീഫ് ഹാപ്പിനസ് ഓഫിസറുമായ ഹരി നമ്പൂതിരി നടത്തിയ അഭിമുഖം


കാക്കിയ്ക്കുള്ളിലെ കലാകാരനെന്ന് കേട്ടു ശീലിച്ച പ്രയോഗത്തിനിവിടെ സ്ഥാനമില്ല. കലാകാരനായ ഐപിഎസ് ഉദ്യോഗസ്ഥനെന്ന് പറയുവാനാണ് ഇദ്ദേഹം ഇഷ്ടപ്പെടുന്നത്. കലയുടെ നൈര്‍മല്യവും അധികാരിയുടെ അധികാരികതയും ഒരേപോലെ കാത്തുസൂക്ഷിക്കുന്നൊരാള്‍. വിവാദങ്ങളും വിമര്‍ശനങ്ങളും പിന്‍തുടര്‍ന്നപ്പോഴും തളരാതെ മലയാളിയോട് സംവദിച്ചൊരാള്‍. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ എല്ലാ കാലത്തും വ്യത്യസ്തനായ ഒരാള്‍, ടോമിന്‍ തച്ചങ്കരി...
വിരല്‍തൊട്ട മേഖലകളിലൊക്കെ ഒരു തച്ചങ്കരി മാജിക്ക് എല്ലാകാലത്തും പിറന്നു, അത് കലയിലും കാര്യത്തിലും. അതുകൊണ്ടുതന്നെ ഈ മേഖലകളിലൊക്കെ തന്നെയും തച്ചങ്കരിയുടെ പേര് കാലവും കടന്ന് സഞ്ചരിക്കുമെന്നതില്‍ സംശയമില്ല. 

?. സര്‍വീസില്‍ എത്തുന്നതിനു മുന്‍പേ മികച്ച സംഗീതജ്ഞനായിരുന്നു അങ്ങ്. കലയും പ്രൊഫഷനും എങ്ങനെ ചേര്‍ത്തുകൊണ്ടുപോകാന്‍ കഴിഞ്ഞു?

സിവില്‍ സര്‍വീസ് ഓഫിസേഴ്സ് കൂടുതലായും കലാരംഗത്തേക്ക് കടന്നെത്തുന്നത് സാഹിത്യത്തിലൂടെയാകും. കഥയും കവിതയുമൊക്കെയാണ് അവരുടെ ഇഷ്ട വിഷയം. പ്രൊഫഷണലായി കലയെ സമീപിച്ചിട്ടുള്ളവര്‍ കുറവാണ്. ഞാന്‍ സിവില്‍ സര്‍വീസില്‍ എത്തുന്നതിനു മുന്‍പേ കലാകാരനായിരുന്നു. സംഗീതരംഗത്ത് സജീവമായുണ്ടായിരുന്നു. അതുകൊണ്ട് ജോലിയില്‍ പ്രവേശിച്ച ശേഷവും ഞാനത് തുടര്‍ന്നു. കൊമേഷ്യലി വിജയം കണ്ട പല പാട്ടുകളും ഒരുക്കാന്‍ കഴിഞ്ഞു. കലാകാരന്മാരായ പല സിവില്‍ സര്‍വീസ് ഓഫിസേഴ്സ് ഉണ്ടെങ്കിലും അവരരാരും എന്നെപോലെ പ്രൊഫഷണലായി അതീവഗൗരവത്തോടെ കലയെ സമീപിച്ചില്ല.  
ജോലിയെ കാണുന്ന ഗൗരവത്തോടെ തന്നെ ഞാന്‍ സംഗീതത്തേയും കണ്ടു. ഇതൊക്കെ വിമര്‍ശനത്തിനും കാരണമായിട്ടുണ്ട്. സംഗീതജ്ഞനെന്ന പേരുകൂടിയുള്ളതുകൊണ്ട് മറ്റ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ നിന്നും വ്യത്യസ്തനായി തുടരാന്‍ എനിക്കു കഴിഞ്ഞു. ഇനിയും കലയില്‍ സജീവമായി തുടരണം എന്നുതന്നെയാണ് ആഗ്രഹം.

?.ഡിജിപി പദവിയിലുള്ള ഒരാള്‍ ആദ്യമായാണ് മനുഷ്യാവകാശ കമ്മീഷന്‍ മേധാവിയായി എത്തുന്നത്. ആ മേഖലയില്‍ നിരന്തരം ഇടപെടലുകള്‍ നേരത്തെ മുതല്‍ തന്നെ നടത്തികൊണ്ടിരിക്കുന്ന ഒരാളുമാണ് താങ്കള്‍ എന്നതും ശ്രദ്ധേയമാണ്. മനുഷ്യാവകാശങ്ങളുടെ ലംഘനം കേരളത്തില്‍ ഇന്ന് തുടര്‍ സംഭവമായി മാറികൊണ്ടിരിക്കുന്നുണ്ടോ? ഇത്തരം കാര്യങ്ങളില്‍ നമുക്ക് കൂടുതല്‍ അവബോധം വേണമെന്ന് തോന്നുന്നില്ലേ ?

മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഗൗരവത്തോടെ നാം ചര്‍ച്ച ചെയ്യുന്ന ഒരു കാലമാണിത്. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇത്തരം പ്രശ്നങ്ങള്‍ കുറവാണെന്ന് കണ്ടെത്താന്‍ നമുക്ക് കഴിയും. കേരളത്തിന്റെ സ്ഥിതിയും അങ്ങനെ തന്നെയാണ്. പ്രശ്നങ്ങള്‍ ഇല്ല എന്നല്ല. കണക്കുകളുടെ എണ്ണത്തില്‍ കുറവുണ്ട്. അത് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. കൂട്ടായ പരിശ്രമങ്ങളിലൂടെ മാത്രമേ നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കുവാന്‍ കഴിയൂ.

?. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ വലിയ രീതിയില്‍ വിചാരണ ചെയ്യുന്ന ഒരു കാലഘട്ടമാണിത്. അതില്‍ മാധ്യമങ്ങളും പൊതുജനങ്ങളുമൊക്കെ ഉണ്ട്. എന്തുകൊണ്ടാകാം ഇത്തരമൊരു വിചാരണയ്ക്ക് സിവില്‍ സര്‍വീസ് മേഖല കാരണമാകുന്നത്. ഇതൊക്കെ ബോധപൂര്‍വം നടക്കുന്ന ചില ശ്രമങ്ങളുടെ ഭാഗമാണ് എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

എല്ലാകാലത്തും എല്ലാവരേയും വിമര്‍ശിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ടല്ലോ. അപ്പോഴും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് എപ്പോഴും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അവരാരും തന്നെ ഇത്തരം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാറില്ല. അവരെ വിശ്വാസത്തില്‍ എടുക്കുക തന്നെ ചെയ്യും. ജനങ്ങളുമായി എപ്പോഴും ഇടപെടുന്നവരാണല്ലോ അവര്‍. അത് വലിയ ആശ്വാസമാണ്.

കെഎസ്ആര്‍ടിയിസുടെ തലപ്പത്ത് ഞാനെത്തിയപ്പോള്‍ ആദ്യം ചെയ്തത് യൂണിയന്‍ ഭാരവാഹികളുമായി ബന്ധം സ്ഥാപിക്കുകക എന്നതാണ്. അവരുമായി എപ്പോഴും അടുത്ത് ഇടപെട്ടുകൊണ്ടിരുന്നു. കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ ശ്രമിച്ചുകൊണ്ടിരുന്നത് അങ്ങനെയാണ്. അതൊക്കെ പതുക്കെ ഫലം കണ്ടു. എന്നിട്ടും എന്നെ ആ സ്ഥാനത്തു നിന്ന് മാറ്റുമ്പോള്‍ അതിനെതിരെ സംസാരിച്ചവരും അനുകൂലിച്ച് സംസാരിച്ചവരുമുണ്ട്. ജനാധിപത്യ സമൂഹം അങ്ങനെയാണല്ലോ.

?. ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെ ചരിത്രത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരാളാണ് താങ്കള്‍. മലയാളത്തിലെ ഏത് ഗായകന്റെ ഹിറ്റ് ഗാനങ്ങള്‍ പരിശോധിച്ചാലും അതില്‍ താങ്കളുടെ പാട്ടുണ്ടാകും. ഇത്തരം പാട്ടുകളൊരുക്കുന്നതില്‍ താങ്കള്‍ക്ക് പ്രത്യേകമായൊരു വൈഭവം ഉണ്ടായിരുന്നു.

അതുവരെ ഉണ്ടായിരുന്ന ക്രിസ്തീയ ഗാനങ്ങളില്‍ ഒരു മാറ്റംകൊണ്ടുവരാനാണ് ഞാന്‍ ശ്രമിച്ചത്. കുറേയൊക്കെ വിജയിച്ചു. നല്ല പാട്ടുകള്‍ എല്ലാകാലത്തേയും അതിജീവിക്കുമല്ലോ. ഞാന്‍ വളര്‍ന്ന അന്തരീക്ഷം, കേട്ട സംഗീതം... എല്ലാം എന്റെ കലാജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. ക്രിസ്തീയ ഭക്തിഗാനശാഖയില്‍ ഞാനൊരുക്കിയ ഗാനങ്ങള്‍ ഇന്നും ആളുകള്‍ ആസ്വദിക്കുന്നുവെന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

# Interview Tomin Thachankaray IPS

CID Moosa 2023-03-20 02:55:50
അത്ര പെർഫെക്റ്റ് അല്ല ഇയാൾ 1991-ൽ ആലപ്പുഴ എ.എസ്.പി. ആയിരിക്കെ ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രകാശൻ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാൽ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ നിരപരാധിയാണെന്ന് തെളിയുകയയും ചെയ്തു[13]. ഇതേ തുടർന്ന് ഈ കേസിൽ പ്രകാശൻ നടത്തിയ നിയമപോരാട്ടത്തിൽ തച്ചങ്കരിയെ പ്രോസീക്യൂട്ട് ചെയ്യുവാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നിരന്തരം കേസ് നടത്തി തളർന്ന വാദി കേസ് ഒത്തുതീർപ്പാക്കി പിൻവലിയുകയുണ്ടായി. 2007 ജൂലൈയിൽ ഡി.ഐ.ജി.യായിരുന്ന ടോമിൻ തച്ചങ്കരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലൻസ് കേസിൻറെ അടിസ്ഥാനത്തിൽ, ടോമിൻ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാൻ സ്റ്റുഡിയോ വിജിലിൻസ് എസ്.പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി 2009 ഡിസംബറിൽ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാൻ സർക്കാർ അറിയാതെയാണ് ഐ.ജി. ടോമിൻ തച്ചങ്കരിയെ ബാംഗ്ലൂരിലേയ്ക്ക് അയച്ചതെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പരാമർശവും വിവാദത്തിനിടയാക്കി. 2010 ഏപ്രിൽ മാസത്തിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം തച്ചങ്കരിയും ഉണ്ടെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചു. തച്ചങ്കരിയുടെ വിദേശ യാത്രയെപ്പറ്റി അന്വേഷിയ്ക്കാൻ മുഖ്യമന്ത്രി വിജിലിജൻസ് എഡിജിപി സിബി മാത്യൂസിന് നിർദ്ദേശം നൽകി 2010-ൽ കണ്ണൂർ റെയ്ഞ്ച് ഐ.ജി. സ്ഥാനത്തിരിക്കവെ സർക്കാരിൻ്റെ അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയതിന് സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു
Pessimistic 2023-03-20 22:26:05
Sometimes jealousy can be seen in some comments. Their main hobby is throwing dirt at others while contributing nothing to the common good. What do you call these people? They are just a nuisance to the community that they live in. They don’t know how to appreciate the good in others. They only see bad in everything. I think their appropriate name is “Central Invertebrate Dummy” aka CID.
Anthappan 2023-03-23 12:50:02
Why are you blaming CID Moosa? These information is available in Wikipedia. It is important to expose the corrupted nature of leaders if there’s any. If you want to know about any leaders and there negative side check in the Wikipedia and it is not a pessimistic approach. CID Moosa has taken it from Wikipedia and posted here. Check and balance is applicable for any public servants.
CID MOOSA 2023-03-23 13:06:08
ട്രമ്പിനെ ഇഷ്ടപ്പെടുന്ന വളരെ അധികം പേരുണ്ട് എന്ന് വച്ച് ട്രമ്പ് സ്റ്റോർമി ഡാനിയേലിന് പണംകൊടുത്ത് കേസൊതുക്കാൻ ശ്രമിച്ചത് അന്വേഷിക്കേണ്ട എന്നുണ്ടോ ? സ്വപ്ന പിണറായി വിജയനെക്കുറിച്ചു പറയുന്നതിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ട ? ആരും, അത് നമ്മളുടെ അച്ഛനും അമ്മയും ആയാലും, നിയമത്തിന്റെ മുകളിൽ അല്ല. എന്നെ “Central Invertebrate Dummy” എന്ന് വിളിച്ച നിങ്ങളുടെ വിവരക്കേടിനെ ഞാൻ പൊറുത്തു തന്നിരിക്കുന്നു . അതോടൊപ്പം അന്തപ്പേട്ടന് നന്ദിയും . സസ്നേഹം നിങ്ങളുടെ സ്വന്തം CID MOOSA
Pessimist 2023-03-23 18:07:54
You did not get the point CID. I am not surprised. If you want to write comments, try to present both sides. Anybody can improve by going through the proper way. Relying on Anthappan is not the way. He is almost like your identical twin brother who will not answer a simple question. Instead, he goes in hiding for few days. Not only that he thinks Wikipedia is the best reference tool . This tells a lot about the intellectual level of an individual. So, stay away from him. You can do better by working hard. Give it a try. Change may not happen soon. But it will happen. Your goal is to move from “Central Invertebrate Dummy “ to “Central Improved Dummy”. Again, don’t expect any miracles. Have faith in your ability. Remember, stay away from bad influence. Good luck!
CID Moosa 2023-03-23 22:49:48
It looks like you are very much agitated, ‘Pessimist.’ (An appropriate name for you). I was trying to write my comment in Malayalam but you think responding in English is going to make you look like a smart guy. So, let us come to the point which you claim that I don’t understand. The comment I posted here, is copied from Wikipedia. The information about Tomin Thachenkary was in Wikipedia for years and he is aware about it. If this information was wrong, he could have sued Wikipedia for slandering. Tomin Thachenkary knows the law to certain extent. Wikipedia is protected by freedom act and they can get all the information from court filings. Another thing, don’t get carried away with Titles like, IAS, IPS, MD. These people are public servants and supposed to be corruption free . People like you probably enjoy the power through association. But be aware about whom you are associating with. All these things happened years ago and people those who are in their 50s are aware about it. So, don’t act like a cat that closes the eyes and drink milk. I am not going to dwell on this any further.
Anthappan 2023-03-24 01:27:27
CID Moosa my 'Twin brother' (LOL) is 100% right. If you see something say something.
Pessimist 2023-03-24 22:12:41
Good idea CID. Your decision is commendable. That is the right and first step. Thank you for listening. As you know, many stubborn idiots won’t listen to wisdom. They have to find on their own no matter however long it may take. But you showed that you have some working brain cells. Congratulations! As you said, this is a “cooling off” period. In the meantime, don’t fall into the bad influence like the ones I mentioned before. You will know when you are ready. Best wishes!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക