Image

മോഷ്ടിക്കപ്പെട്ട ബിയർ വാങ്ങി വിൽപന  നടത്തിയ രണ്ടു ഇന്ത്യക്കാർക്കെതിരെ കേസ് 

Published on 19 March, 2023
മോഷ്ടിക്കപ്പെട്ട ബിയർ വാങ്ങി വിൽപന  നടത്തിയ രണ്ടു ഇന്ത്യക്കാർക്കെതിരെ കേസ് 

 

ഒഹായോവിൽ $20,000 വിലവരുന്ന മോഷ്ടിക്കപ്പെട്ട ബിയർ വാങ്ങുകയും വിൽക്കുകയും ചെയ്‌തതിനു രണ്ടു ഇന്ത്യൻ അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തു. കേതൻകുമാർ, പിയുഷ് കുമാർ പട്ടേൽ എന്നിവരെ കഴിഞ്ഞ ആഴ്ച മഹോണിങ് കൗണ്ടി കോടതിയിൽ കുറ്റം ചുമത്തി. 

യാങ്‌സ്ടൗണിൽ റെസ്റ്റോറന്റ് നടത്തുന്ന ഇന്ത്യക്കാർ റൊണാൾഡ്‌ പേസുലോ (37) എന്നയാളിൽ നിന്നു വാങ്ങിയ ബിയർ അയാൾ ജോലി ചെയ്തിരുന്ന ആർ എൽ ലിപ്ടൺ എന്ന സ്ഥാപനത്തിൽ നിന്നു മോഷ്ടിക്കപെട്ടതായിരുന്നു. ബിയർ സ്റ്റോക്കിൽ നിന്നു കാണാതായപ്പോൾ സ്ഥാപനം പോലീസിനെ അറിയിച്ചു. 

പേസുലോയുടെ മേൽ മോഷണക്കുറ്റം ചുമത്തിയപ്പോൾ മറ്റു രണ്ടു പേരുടെയും കുറ്റം മോഷണവസ്തു വാങ്ങി എന്നതാണ്. 

അടുത്ത മാസം പ്രാഥമിക വിചാരണ നടക്കും. 

2 Indian-Americans indicted for buying, selling stolen beer

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക