കഴിഞ്ഞ ദിവസം നിരവധി കേബിൾ ചാനൽ, വാർത്തകൾ എന്നപേരിൽ നടന്ന പരിപാടികളിൽ നിറഞ്ഞു നിന്ന വിഷയം ട്രംപ് ഉടനെ അറസ്റ്റ് ചെയ്യപ്പെടും. ട്രംപ് നിരവധി കേസുകൾ പലേ കോടതികളിൽ നേരിടുന്നുണ്ട് എന്നത് ഒരു രഹസ്യമല്ല.
എന്നാൽ ഈ കേസിലാണ് ആദ്യമായി ഒരു കുറ്റാരോപണം കോടതി വിസ്താര വേദിയിൽ എത്തുവാൻ സാധ്യത കാണുന്നത്.
ഈ കേസ് പുറകോട്ട് തിരിഞ്ഞു നോട്ടം. 2016 ൽ ട്രംപ് മത്സര അരങ്ങിൽ എത്തിയപ്പോൾ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ഹില്ലരി ക്ലിൻറ്റൻ ടീം ട്രംപിനെതിരായി, 2006ൽ നടന്ന ഒരു സംഭവം കുത്തിപ്പൊക്കി അത്, ഇയാൾക്ക് ഒരു അശ്ലീല ചിത്ര നടി, സ്റ്റോർമി ഡാനിയേൽ എന്ന യുവതിയുമായി ബന്ധമുണ്ടായിരുന്നു.
ഈ ആരോപണം കൊണ്ടുവരുന്നത് അന്ന് മാധ്യമങ്ങളിൽ സ്ഥിരം കണ്ടുകൊണ്ടിരുന്ന മൈക്കിൽ അവനാറ്റി എന്ന ലായർ അയാൾ ഇപ്പോൾ ജയിൽവാസത്തിൽ മറ്റൊരു കള്ളത്തര കേസിൽ ശിക്ഷകിട്ടി. സ്റ്റോർമി ഡാനിയേൽ വാർത്ത പുറത്തായപ്പോൾ അത് ട്രംപ് ഉടനെ നിഷേധിച്ചു എന്നാൽ അതിൽ ഡാനിയേൽ കൂടി സഹകരിക്കുന്നതിന് അന്നത്തെ ഒരു ട്രംപ് ലായർ മൈക്കിൽ കോഹൻ ഡാനിയേലിന്130000 ഡോളർ വാഗ്ദാനം ചെയ്തു തവണകളായി നൽകി.
മൻഹാട്ടൻ അറ്റോർണി ജനറൽ ആൽവിൻ ബ്രാഗ് ഇതിൽ തിരയുന്ന കുറ്റം ട്രംപ് കോഹൻ വഴി നൽകിയ പണം തിരഞ്ഞെടുപ്പു മുതൽ ശേഖരണത്തിൽ നിന്നും ആയിരുന്നോ? ഈ കേസിൽ ആദ്യമേ പ്രതി ആകുന്നത് ട്രംപ് അറ്റോർണി കോഹൻ ഇയാളെ പേടിപ്പിച്ചു പറയിപ്പിച്ചു ട്രപിനെതിരായി മൊഴിയാക്കി.
ആരോപണം സ്ഥിരീകരിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഗ്രാൻഡ് ജൂറി കേസ് മുന്നോട്ടു പോകുന്നതിന് പച്ചക്കൊടി കാട്ടും എന്ന വെളിച്ചത്തിലാണ് ഈ വാർത്ത പുറത്താകുന്നത്. സാധാരണ ഇത് അറസ്റ്റ് നടക്കുന്നതുവരെയും ആരും അറിയാറില്ല.
എന്നാൽ ഇതിലെ പ്രത്യേകത, അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി ഒരു സാധാരണക്കാരനല്ല മുൻ അമേരിക്കൻ പ്രസിഡൻറ്റ് ഇയാൾക്ക് ഇപ്പോഴും ഫെഡറൽ രഹസ്യ സർവീസ് കാവലുണ്ട് ആയതിൻൽ അവരെ അറിയിച്ചിരിക്കണം ട്രംപും അറിഞ്ഞിരിക്കണം.
വാർത്ത പുറത്താകുന്നതിനു മുന്നേ ട്രംപ് പ്രസിദ്ധപ്പെടുത്തി താൻ വരുന്ന ചൊവാഴ്ച വിലങ്ങു വയ്ക്കപ്പെടും.അത് ഏതുരീതിയിൽ ആയിരിക്കുമെന്ന് ഇപ്പോഴും മൻഹാട്ടൻ D A വെളിപ്പെടുത്തിയിട്ടില്ല. ഊഹാഭോഗങ്ങൾ പലയിടത്തും നടക്കുന്നുണ്ട്.
ഒരു സാഹചര്യം, ട്രംപ് ന്യൂയോർക്കിലേയ്ക്ക് വരുന്നില്ല ആനിലയിൽ ന്യൂയോർക് D A ഇടപെടണം ഫ്ലോറിഡ ഗോവർണറോട് ആവശ്യപ്പെടണം ട്രംപിനെ കൈമാറണമെന്ന്. ആ നില വന്നാൽ അറസ്റ്റ് ഉടനെ നടക്കുകയില്ല. മറ്റൊരു സാഹചര്യം ട്രംപ് മൻഹാട്ടനിൽ സ്വമേധയാ എത്തുന്നു. ഇതൊരു ക്രിമിനൽ കേസൊന്നുമല്ല വലിയ ജാമ്യത്തിനോ ഒന്നും. ഈ കേസ് മിസ്ടമീണർ പട്ടികയിൽ ന്യൂയോർക് സിറ്റി പൂജ്യം ബേയിൽ സിറ്റി എന്ന് ഓർക്കുക. നടപടി ക്രമങ്ങളിൽ പങ്കെടുത്തു സ്ഥലം വിടാം.
മാധ്യമങ്ങൾ പോലീസ് സ്റ്റേഷനുമുന്നിൽ താവളമടിച്ചിരിക്കും ഇറങ്ങിവന്നാൽ ഉടൻ ട്രംപ് മുന്നിൽ നിന്നും പ്രഭാഷണം നടത്തും ഇത് വെറും രാഷ്ട്രീയ പ്രേരിത കുറ്റാരോപണം തന്നെ 2024 തിരഞ്ഞെടുപ്പിൽ നിന്നും മാറ്റിനിറുത്തുന്നതിനുള്ള ഒരടവ്. അമേരിക്കൻ ജനതയുടെ മുന്നിൽ പൊതുവെ വൻ പട്ടണ D A മാർക്ക് നല്ല പേരൊന്നുമില്ല.
കേസ് മുന്നോട്ടു പോയാൽ ത്തന്നെയും, ഒരു വിചാരണ തുടങ്ങണമെങ്കിൽ മാസങ്ങൾ വേണ്ടിവരും. ട്രംപ് ടീം സമർപ്പിക്കുവാൻ സാധ്യതയുള്ള നിരവധിഎതിര്‍പ്പ് ഇതിനെല്ലാം വിധിതീർപ്പു കാണണം. ട്രംപിന് പണമുള്ളതിനാൽ എല്ലാം നീണ്ടു നീണ്ടു പോയെന്നുവരും.
നിരവധി അല്ലൻ ഡോർസവിസ് പോലുള്ള നിയമ വിദഗ്ദ്ധർ പറയുന്നത് കേസിന് അത്ര കെട്ടുറപ്പില്ല കാരണം മുൻപേ ഈ ആരോപണങ്ങൾ ഫെഡറൽ തിരഞ്ഞെടുപ്പു കമ്മീഷൻ വിലയിരുത്തി തീരുമാനിച്ചു കുറ്റം ചുമത്തുവാൻ ഉതകുന്ന ഒരു വകുപ്പും കാണുന്നില്ല എന്ന് . ന്യൂയോർക് സിറ്റി പൊതുവെ ഒരു ഡെമോക്രാറ്റ് സിറ്റി ആയതിനാൽ ഒരു നിഷ്‌പക്ഷ ജൂറിയെ കിട്ടുകയും എളുപ്പമല്ല.
വേറെയും അനേകം കേസുകൾ ട്രംപിനെതിരായി ഉണ്ട് എന്നുകാണുക. അതിൽ ശിഷാർഹമായ കുറ്റം കാണുവാൻ പറ്റുമായിരുന്നത് രഹസ്യ രേഘ കടത്തൽ എന്നാൽ ഇന്നിതാ അതും മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല കാരണം പ്രസിഡൻറ്റ് ബൈഡനും ഈ ത്തരം കേസിൽ കുടുങ്ങിയിരിക്കുന്നു.
പിന്നീടുള്ള കേസുകൾ ജനുവരി 6, തിരഞ്ഞെടുപ്പു നിരസിക്കൽ കേസ് ജോർജിയയിൽ ഇതിലൊന്നിലും കുറ്റകൃത്യം സ്ഥാപിക്കുക എളുപ്പമല്ല. കാരണം അഭിപ്രായ സ്വാതന്ദ്ര്യം എല്ലാവർക്കുമുണ്ട് കൂടാതെ പ്രേരണ ചെലുത്തി വാസ്തവം എന്നാൽ കുറ്റകൃത്യം നടന്നില്ല. പ്രേരണമാത്രം ഒരു ഷിഷാർഹ നടപടിയല്ല.
എന്തായാലും വരുന്ന സമയങ്ങളിൽ പൊതുവെ മാധ്യമങ്ങളുടെ ഒരു ചാകര ആയിരിക്കും. ട്രംപ് എന്ന നാമം എല്ലാ ദിനവും രാജ്യമാകെ മുഴങ്ങി കേൾക്കും. ഇതിൽ ആർക്കെല്ലാം വിജയം ലഭിക്കും എന്ന് പിന്നീട് കാണാം.
# Donald Trump- article by John Kunthara