Image

കൊണ്ടോട്ടിയെ ഇളക്കി മറിച്ച്‌ ദുല്‍ഖര്‍

ആശാ പണിക്കർ Published on 20 March, 2023
 കൊണ്ടോട്ടിയെ ഇളക്കി മറിച്ച്‌ ദുല്‍ഖര്‍


വ്യാപാര സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനായി കൊണ്ടോട്ടിയിലെത്തിയ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനെ
വരവേല്‍ക്കാന്‍ കാത്തു നിന്നത്‌ നൂറുകണക്കിന്‌ ആരാധകര്‍. പച്ചയും കറുപ്പും കലര്‍ന്ന ഷര്‍ട്ട്‌ ധരിച്ച്‌ കൂളിങ്ങ്‌ ഗ്‌ളാസും
വച്ച്‌ കിടിലന്‍ മാസ്‌ ലുക്കിലായിരുന്നു താരം. തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്കു കാണാന്‍ കാത്തു നിന്ന
ആരാധകരെ ദുല്‍ഖര്‍ ഒട്ടും നിരാശപ്പെടുത്തിയില്ല. പാട്ടു പാടിയും നൃത്തം ചെയ്‌തും അവരെ പരമാവധി
സന്തോഷിപ്പിച്ച കൊണ്ട്‌ പരിപാടി ഗംഭീരമാക്കാന്‍ ദുല്‍ഖറിന്‌ കഴിഞ്ഞു.
മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇത്രയധികം ആരാധകരെ കൂട്ടാന്‍ കഴിയുന്ന താരങ്ങള്‍ വേറെയില്ലെന്നാണ്‌
പറയുന്നത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇതേ സ്ഥാലത്ത്‌ ദുല്‍ഖര്‍ എത്തിയപ്പോള്‍ കേട്ട അധിക്ഷേപത്തെ കുറിച്ചും 11 വര്‍ഷങ്ങള്‍ക്ക്‌
ശേഷം അതേ മണ്ണില്‍ വീണ്ടും എത്തുമ്പോള്‍ അയാളെ ഒരു നോക്ക്‌ കാണാന്‍ വേണ്ടി ആയിരങ്ങള്‍ മണിക്കൂറുകളോളം
കാത്തു നില്‍ക്കുന്നു. പത്തു വര്‍ഷം കൊണ്ട്‌അയാള്‍ തന്റെ ജിവിതത്തെ മാറ്റിയെടുത്തു. പലരും നവമാധ്യമങ്ങള്‍ വഴി
ദുല്‍ഖറിന്റെ കരിയറിലെ ഉയര്‍ച്ചയെ കുറിച്ച്‌ പറയുന്നു.
പ്രശസ്‌ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ്‌ ജോഷി സംവിധാനം ചെയ്‌ത &ൂൗീ;േകിങ്ങ്‌ ഓഫ്‌
കൊത്ത'യാണ്‌ ദുല്‍ഖറിന്റേതായി റിലീസ്‌ ചെയ്യാനുള്ള പുതിയ ചിത്രം. മലയാളത്തിനു പുറമേ, തമിഴ്‌,
തെലുങ്ക്‌, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റീലീസ്‌ ചെയ്യും. മാസ്സ്‌ ഗ്യാങ്ങ്‌സ്റ്റര്‍ ചിത്രമായിഒരുങ്ങുന്ന'കിങ്ങ്‌ ഓഫ്‌ കൊത്ത' ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രവും
ബിഗ്‌ ബജറ്റ്‌ ചിത്രവും ആയിരിക്കും.
വേഫെറര്‍ ഫിലിംസും സീ സിനിമാസ്‌ സ്‌ററുഡിയോയും ചേര്‍ന്നാണ്‌ നിര്‍മ്മാണം. ജോഷി സംവിധാനം ചെയ്‌ത 'പൊറിഞ്ചു, മറിയം, ജോസ്‌' എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയ അഭിലാഷ്‌
കെ.ചന്ദ്രനാണ്‌ ഈ ചിത്രത്തിന്‌ തിരക്കഥയെഴുതുന്നത്‌. ഐശ്വര്യ ലക്ഷ്‌മി, നെല ഉഷ, ഗോകുല്‍ സുരേഷ്‌, ,ചെമ്പന്‍
വിനോദ്‌, പ്രസന്ന, ഷമ്മി തിലകന്‍, ഷബീര്‍ കല്ലറയ്‌ക്കല്‍, സെന്തില്‍ കൃഷ്‌ണ, സുധി കോപ്പ, ശാന്തി കൃഷ്‌ണ, ശരണ്‍, രാജേഷ്‌
ശര്‍മ്മ എന്നിവരാണ്‌ മറ്റു താരങ്ങള്‍.
ആക്ഷന്‌ ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളൊരുക്കുന്നത്‌ രാജശേഖരനാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക