Image

സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷം'; 'വാലിബന്‍' ലൊക്കേഷനില്‍ നിന്നും ബംഗാളി നടി കഥ നന്ദി

Published on 20 March, 2023
 സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷം'; 'വാലിബന്‍' ലൊക്കേഷനില്‍ നിന്നും ബംഗാളി നടി കഥ നന്ദി

 


മലയാള സിനിമയുടെ യുവനിരയിലെ പ്രതിഭാധനനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫ്രെയ്മുകളിലേക്ക് മോഹന്‍ലാല്‍ ആദ്യമായെത്തുന്ന ചിത്രം. രാജസ്ഥാനില്‍ ചിത്രീകരണം പുരോ?ഗമിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ യുഎസ്പി അതാണ്. ഔദ്യോ?ഗികമായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ഈ സിനിമയെക്കുറിച്ച് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. കാസ്റ്റിം?ഗിനെക്കുറിച്ചും നിര്‍മ്മാതാക്കളില്‍ നിന്ന് അറിയിപ്പുകളൊന്നും എത്തിയിട്ടില്ലെങ്കിലും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളില്‍ പലരും തങ്ങള്‍ ഈ ചിത്രത്തിന്റെ ഭാ?ഗമാവുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒരാളാണ് ബം?ഗാളി യുവനടി കഥ നന്ദി. ഇപ്പോഴിതാ ഇന്‍സ്റ്റ?ഗ്രാമിലൂടെ മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് അവര്‍.

മോഹന്‍ലാല്‍ സാറിനൊപ്പം. സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷം എന്നാണ് ചിത്രത്തിനൊപ്പം കഥ ഇന്‍സ്റ്റ?ഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ജനുവരി 18 ന് രാജസ്ഥാനിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. രാജസ്ഥാനില്‍ത്തന്നെയാണ് സിനിമയുടെ പൂര്‍ണ്ണമായ ചിത്രീകരണം. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക