Image

എ.കെ.മുസ്തഫയ്ക്ക് കേരള മാപ്പിള കലാ അക്കാദമി സ്വീകരണം

Published on 20 March, 2023
 എ.കെ.മുസ്തഫയ്ക്ക് കേരള മാപ്പിള കലാ അക്കാദമി സ്വീകരണം

 

ജിദ്ദ: സൗദി സന്ദര്‍ശനത്തിനെത്തിയ കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റി ആക്ടിംഗ്
പ്രസിഡന്റ് എ.കെ.മുസ്തഫ തിരൂരങ്ങാടിക്ക് കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ സ്വീകരണം നല്‍കി. ശറഫിയ ഇംപീരിയല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ.എന്‍.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.

ഉപദേശക സമിതി അംഗം സീതി കൊളക്കാടന്‍ ഉദ്ഘാടനം ചെയ്തു. മാപ്പിള പാട്ടുകള്‍ മാത്രമല്ല മാപ്പിള കലകളായ ഒപ്പന, കോല്‍ക്കളി, അറബനമുട്ട്, വട്ടപ്പാട് തുടങ്ങിയവയുടെയെല്ലാം തനിമ നിലനിര്‍ത്താനും പുതുതലമുറയില്‍ അതിന്റെ ജനകീയത നിലനിര്‍ത്താനുമാണ് കേരള മാപ്പിള കലാ അക്കാദമി പരിശ്രമിച്ച് കൊണ്ടിരിക്കുന്നത് എന്ന് എ.കെ.മുസ്തഫ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

മാപ്പിള കലകള്‍ക്കൊപ്പം മറ്റു കലകളേയും ഉള്‍ക്കൊള്ളുന്നതാണ് കേരള മാപ്പിള കലാ അക്കാദമി. പുതിയ കലാകാരന്‍മാരേ കൈ പിടിച്ചുയര്‍ത്തുകയും പഴയ കലാകാരന്‍മാരെ ആദരിക്കുകയും അതോടൊപ്പം അവശകലാകാരന്‍മാര്‍ക്ക് ചെറിയ സഹായങ്ങളും നല്‍കുന്ന മാപ്പിള കലാ അക്കാദമിക്ക് കേരളത്തിലെ 14 ജില്ലകളിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും സജീവമായ ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിനുള്ള ഉപഹാരം പ്രസിഡന്റ് കെ.എന്‍.എ ലത്തീഫ് കൈമാറി. നാസര്‍ വെളിയംങ്കോട്, ജിദ്ദ ചാപ്റ്റര്‍ ഭാരവാഹികളായ അബ്ദുള്ള മുക്കണ്ണി, നിസാര്‍ മടവൂര്‍, റഹ്മത്തലി തുറക്കല്‍, ഹുസൈന്‍ കരിങ്കറ, അബ്ബാസ് വേങ്ങൂര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി മുഷ്താഖ് മധുവായി സ്വാഗതവും റഊഫ് തിരൂരങ്ങാടി നന്ദിയും പറഞ്ഞു.

കെ.ടി.മുസ്തഫ പെരുവെള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക