ആര്‍ലിങ്ടണ്‍ : ഡി എഫ് ഡബ്ലിയു മെട്രോപ്ലെക്സിലെ ഇന്‍ഷ്വര്‍ ചെയ്യാത്ത/അണ്ടര്‍ ഇന്‍ഷുറന്‍സ് ഉള്ള മുതിര്‍ന്നവര്‍ക്ക് പ്രാഥമിക വൈദ്യസഹായം നല്‍കുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള ആര്‍ലിങ്ടണ്‍ പ്രൈമറി ക്ലിനിക്കിന്റെ ഉത്ഘാടനം ക്ലിനിക്ക് ലൊക്കേഷനില്‍ നിന്നുള്ള ടെക്‌സസ് പ്രതിനിധി ടെറി മെസ നിര്‍വഹിച്ചു . ലാഭേച്ഛയില്ലാത്ത ആരോഗ്യ പരിരക്ഷാ സൗകര്യമൊരുക്കുന്ന ഈ ക്ലിനിക് ആര്‍ലിങ്ടണിലും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ക്ക് നിര്‍ധനരായ രോഗികള്‍ക്കു ആശാ സംഘേതമായി തീരട്ടെയെന്നു ടെറി മെസ ആശംസിച്ചു .
2023 മാര്‍ച്ച് 19-ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് പൊതുജനങ്ങള്‍ക്കായി തുറന്ന ആര്‍ലിംഗ്ടണിലെ അഞ്ചാമത്തെ ക്ലിനിക്കിന്റെ ഉത്ഘാടന ചടങ്ങില്‍ ഡിസ്ട്രിക്ട് 2x_1 ഗവര്‍ണര്‍ ലയണ്‍ ഫ്രെഡ് കോംഗറിന്റെ അധ്യക്ഷത വഹിച്ചു .
2003-ല്‍ ലൂയിസ്വില്ലിലെ (ഡെന്റണ്‍ കൗണ്ടി) സ്ഥലത്ത് ആരംഭിച്ച ക്ലിനിക്ക് പ്ലാനോ (കോളിന്‍ കൗണ്ടി), ഡാളസ് (ഡാളസ് കൗണ്ടി) എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇര്‍വിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ഫൗണ്ടേഷനാണു ഈ പ്രോജക്ടിന്റെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് , കൂടാതെ ആവശ്യമായ സംമ്പത്തിക സഹായവും ഉദാരമായി നല്‍കിയിരിക്കുന്നത്.