Image

ജോമി കുര്യാക്കോസിന്റെ സംവിധാനത്തില്‍ 'മെയ്ഡ് ഇന്‍ കാരവാന്‍' റിലീസിന്

Published on 21 March, 2023
ജോമി കുര്യാക്കോസിന്റെ സംവിധാനത്തില്‍ 'മെയ്ഡ് ഇന്‍ കാരവാന്‍' റിലീസിന്

ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മെയ്ഡ് ഇന്‍ കാരവാന്‍' റിലീസിന് തയ്യാറാകുന്നു. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ രചനയും. സൂപ്പര്‍ ഹിറ്റ് സിനിമകളായ 'ഹൃദയം', 'ആനന്ദം' തുടങ്ങിയവയിലൂടെ ശ്രദ്ധയാകര്‍ഷിച്ച അന്നു ആന്റണി നായികയാകുന്ന മെയ്ഡ് ഇന്‍ കാരവാന്‍ ഏപ്രില്‍ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും.

പൂര്‍ണമായും ദുബായ്‌യില്‍ ചിത്രീകരിച്ച ചിത്രമാണ് 'മെയ്ഡ് ഇന്‍ കാരവാന്‍'. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം. ഷിജു എം ഭാസ്‌കറാണ് ഛായാഗ്രാഹണം. വിഷ്ണു വേണുഗോപാലാണ് ചിത്രത്തിന്റെ എഡിറ്റര്‍.

ചിത്രത്തിലെ നായകനും നായികയും ദുബായിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികള്‍ ഇവരുടെ ജീവിതത്തിലേക്കു വന്നുചേരുകയും അവരെ ഇവര്‍ക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കുട്ടികളുടെ ഇടപെടല്‍ മൂലം നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ദ്രന്‍സ്, ജെ ആര്‍ പ്രിജില്‍, മിഥുന്‍ രമേഷ്, ആന്‍സണ്‍ പോള്‍, ഹഷിം കഡൗറ, അനിക ബോയ്ല്‍, എല്ല സെന്റ്സ്, നസാഹ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സിനിമ കഫേ പ്രൗഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്, എ വണ്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എന്‍ എം ബാദുഷ, മഞ്ജു ബാദുഷ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.

സുധര്‍മന്‍ വള്ളിക്കുന്നാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊജക്ട് ഡിസൈനര്‍ പ്രിജിന്‍ ജയപ്രകാശ്. ആര്‍ട്ട് രാഹുല്‍ രഘുനാഥ് ആണ്. മേക്കപ്പ് നയന രാജ്, കോസ്റ്റ്യൂം സംഗീത ആര്‍ പണിക്കര്‍, സൗണ്ട് ഡിസൈനര്‍ രജീഷ് കെ ആര്‍ (സപ്ത), പിആര്‍ഒ പി ശിവപ്രസാദ് എന്നിവരുമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക