Image

'ഹാരി പോട്ടര്‍' താരം പോള്‍ ഗ്രാന്റ് അന്തരിച്ചു

Published on 21 March, 2023
'ഹാരി പോട്ടര്‍' താരം പോള്‍ ഗ്രാന്റ് അന്തരിച്ചു

ണ്ടന്‍; ബ്രിട്ടീഷ് നടനും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമായ പോള്‍ ഗ്രാന്റ് (56) അന്തരിച്ചു. മാര്‍ച്ച്‌ 16 വ്യാഴാഴ്ച ലണ്ടനിലെ ഒരു ട്രെയിന്‍ സ്റ്റേഷനില്‍ നടനെ പ്രതികരണശേഷിയില്ലാതെ കണ്ടെത്തുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ മകള്‍ സോഫി ജെയ്ന്‍ ഗ്രാന്റ് ആണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്.

ഹാരി പോട്ടര്‍' ഫ്രാഞ്ചൈസിയില്‍ അദ്ദേഹം അവതരിപ്പിച്ച ഗോബ്ലിന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. 'സ്റ്റാര്‍ വാര്‍സ്' ഫ്രാഞ്ചൈസിയിലെ 'റിട്ടേണ്‍ ഓഫ് ദി ജെഡി' എന്ന സിനിമയില്‍ ഈവോക്ക് എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക