Image

ഡബ്ലിനിന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന നോന്പുകാല ധ്യാനം മാര്‍ച്ച് 24 മുതല്‍

Published on 21 March, 2023
 ഡബ്ലിനിന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന നോന്പുകാല ധ്യാനം മാര്‍ച്ച് 24 മുതല്‍

ഡബ്ലിന്‍ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോന്പുകാല ധ്യാനം 2023 മാര്‍ച്ച് 24, 25, 26, (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. ഡബ്ലിന്‍ ബാലിമണ്‍ റോഡിലുള്ള ഗ്ലാസ്‌നേവിന്‍ ഔര്‍ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glansevin, Dublin, D09 Y925) നോമ്പ്കാല ധ്യാനം നടക്കുക. അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനും ടീമുമാണ് ധ്യാനം നയിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെയും, ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 6 വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 5.30 വരെയുമാണു ധ്യാനം നടക്കുക. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുര്‍ബായും, ആരാധനയും, വചന പ്രഘോഷണവും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളില്‍ ഡബ്ലിനിലെ മറ്റു കുര്‍ബാന സെന്ററുകളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭാ നേതൃത്വം അറിയിച്ചു.

ആത്മീയം - കുട്ടികള്‍ക്കുള്ള ധ്യാനം

മാര്‍ച്ച് 25, 26 (ശനി, ഞായര്‍) തീയതികളില്‍ കുട്ടികള്‍ക്കായി 'ആത്മീയം' എന്നപേരില്‍ ധ്യാനം നടക്കും. വൈറ്റ്ഹാള്‍ ഹോളി ചൈല്‍ഡ് ദേവാലയത്തില്‍ (Holy Child Roman Catholic Church, Dublin 9, D09 HX99) ശനിയാഴ്ച രാവിലെ 11 മുതല്‍ 6 വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 6 വരെയും ആയിരിക്കും കുട്ടികളുടെ ധ്യാനം. വിശ്വാസപരിശീലന ക്ലാസുകളില്‍ 3 മുതല്‍ 6 വരെ പഠിക്കുന്ന കുട്ടികള്‍ക്കും, 7 മുതല്‍ 10 വരെ പഠിക്കുന്ന കുട്ടികള്‍ക്കും രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് ധ്യാനം നടക്കുക.


ജെയ്‌സണ്‍ കിഴക്കയില്‍


കുട്ടികളുടെ ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സഭയുടെ വെബ്‌സൈറ്റില്‍ www.syromalabr.ie ലുള്ള PMS LOGIN വഴി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് 23 ന് മുന്‍പ് ചെയ്യേണ്ടതാണ്. നോമ്പിലൂടെ കടന്നുപോകുന്ന കുട്ടികളെ ആത്മീയമായി വലിയ ആഴ്ചയിലേയ്ക്കും ഉയര്‍പ്പുതിരുനാളിലേയ്ക്കും ഒരുക്കുവാന്‍, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് മാന:സ്സികമായ കരുത്തും ആത്മീയമായ ഉണര്‍വ്വും നല്‍കാന്‍ വി. കുര്‍ബാനയോടും, ആരാധനയോടും, പ്രാര്‍ത്ഥനയോടും, കളികളോടും, ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാന്‍ എല്ലാ കുട്ടികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നന്നതായി സഭാ നേതൃത്വം അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക